
തുറവൂർ: ചെന്നൈയിൽ നടന്ന രണ്ടാം ദേശീയ സ്പോർട്സ് ചിലമ്പം ചാമ്പ്യൻഷിപ്പിൽ അച്ഛനും മകളും മികച്ച നേട്ടം കൈവരിച്ചു. ഓൾ ഇന്ത്യ സ്പോർട്സ് ചിലമ്പം അസോസിയേഷന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 23-ന് സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ
ചേർത്തല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും തുറവൂർ സ്വദേശിയുമായ എൻ.പ്രവീൺ കുമാർ ഉറുമി വീശലിലും വടിപ്പയറ്റിലും ഒന്നാം സ്ഥാനം നേടിയപ്പോൾ അതേ മത്സരത്തിൽ മകൾ പാർവണ പ്രവീൺ വടിവീശൽ ഇനത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ചേർത്തല മണപ്പുറം രാജഗിരി സെന്റ് ചാവറ സി.എം.ഐ. പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് പാർവണ. സുനിമോളാണ് പ്രവീൺ കുമാറിന്റെ ഭാര്യ.
അർത്തുങ്കലിലെ ദ്രാവിഡ ആയോധന കളരിയിൽ സാബു ജോൺ ഗുരുക്കളുടെ കീഴിലാണ് അച്ഛനും മകളും ചിലമ്പവും കളരിപ്പയറ്റും പരിശീലിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |