അമ്പലപ്പുഴ ;ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടന്നു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡലം കോൺഗ്രസ് കമ്മിറ്റികളിൽ താമസിക്കുന്ന പാവപ്പെട്ട ജനങ്ങൾക്കായുള്ള ഓണക്കിറ്റ് വിതരണം ഡി.സി.സി ജന സെക്രട്ടറി എസ്. സുബാഹു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി. എ .ഹാമിദ് നേതൃത്വം നൽകിയ പരിപാടിയിൽ എം .എച്ച്. വിജയൻ, എ .ആർ. കണ്ണൻ,ആർ .വി. ഇടവന ,ആർ. ശ്രീകുമാർ, എം.സോമൻ പിള്ള, എൻ. ഷിനോയി ആർ .അനൂപ് , പി.വി.സുരേഷ് കുമാർ ,എം.ബൈജു , സന്തോഷ് കുമാർ, ടി. രതീഷ് , നജീഫ് അരിശ്ശേരിൽ, കെ. ദാസപ്പൻ കുട്ടി, ടി. ശ്രീകുമാർ തമ്പി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |