SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.52 AM IST

കുടുംബ സംഗമവും ഓണാഘോഷവും

v

മുഹമ്മ : കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ മുഹമ്മ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. കഞ്ഞിക്കുഴി ശ്രീകുമാരപുരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ അഡ്വ.എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. അസോ.പ്രസിഡന്റ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.ഹരിദാസ്,​ ദേവസ്വം സെക്രട്ടറി പി.ബി. അശോകൻ എന്നിവർ സംസാരിച്ചു.മേഖലാ സെക്രട്ടറി ജയകുമാർ സ്വാഗതവും ദാസപ്പൻ നന്ദിയും പറഞ്ഞു.ഓണ സദ്യയും കുടുംബാംഗങ്ങളുടെ വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL