
തുറവൂർ: അരൂർ–തുറവൂർ ദേശീയപാത ഉയരപ്പാത പദ്ധതിയുടെ ഭാഗമായി സർവീസ് റോഡരികിൽ നടപ്പാത നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു. കാന നിർമാണം പൂർത്തിയായ ഭാഗങ്ങളിലാണ് സിമന്റ് ടൈലുകൾ പാകി സുരക്ഷിതമായ നടപ്പാത ഒരുക്കുന്നത്.
എരമല്ലൂർ മുതൽ അരൂർ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് നടപ്പാതയുടെ നിർമാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ഭാഗങ്ങളിലും കാന നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് സിമന്റ് ടൈലുകൾ പാകുന്ന ജോലികൾ തുടരുകയാണ്. കാന ഉയർന്നുനിൽക്കുന്ന ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും സുഗമമായി പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ നടപ്പാത ഉയർത്തിയാണ് നിർമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |