
മുഹമ്മ: ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ മണ്ണഞ്ചേരി പടിഞ്ഞാറ് തെക്കേപ്പനക്കൽ നാജിലയുടെ മകൻ മുഹമ്മദ് ഹല്ലാജിനെ പടിഞ്ഞാറ മഹല്ല് തബ്‌ലീഗുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസ കമ്മിറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ അനുമോദിച്ചു. മദ്‌റസ പൂർവ്വ വിദ്യാർത്ഥിയാണ് ഹല്ലാജ്. സിജി ആലപ്പുഴ ജില്ലാ ചാപ്റ്ററിന്റെ സിയാബ് പദ്ധതിയിലൂടെയാണ് ഹല്ലാജ് പ്രവേശനം നേടിയത്.
മദ്‌റസ കമ്മിറ്റി പ്രസിഡന്റ് ഷഫീക്ക് കാസിം, ജനറൽ സെക്രട്ടറി നവാസ് ബഷീർ, ഷമീർ കാസിം, ഷാനവാസ് ഷരീഫ്, ഷെമീർ സെലീം, നവാസ് സൈനുദ്ദീൻ, നൗഫൽ വാഴച്ചിറ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |