
ചേർത്തല:സീനിയർ സിറ്റിസൺസ് അസോസിയേഷന്റേയും കൊച്ചി ഈസ് ഡെമൻഷ്യ ടെക്‌നോളജിയുടേയും ആഭിമുഖ്യത്തിൽ മുട്ടം മില്ലേനിയം സെന്ററിൽ മസ്തിഷ്‌ക ആരോഗ്യ സംരക്ഷണ സെമിനാർ നടത്തി. മുട്ടം സെന്റ് മേരീസ് ഫൊറോന വികാരി ഫാ.ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി. കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.ഈസ് ഡെമൻഷ്യ സി.ഇ.ഒ.പൈനാടത്ത് ജോസ് ജോളി,അസിസ്റ്റന്റ് മാനേജർ പ്രിയ ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു.സെ ക്രട്ടറി സി.ഡി.രാജു,കൺവീനർ സെബാസ്റ്റ്യൻ ചാക്കോ എന്നിവർ സംസാരിച്ചു. സി.ഇ.അഗസ്റ്റ്യൻ,മിനി കുര്യൻ,പി.ജെ.തദേവുസ്,സിസിലി ജോസഫ്,പി.എൽ. ജോസ്,ബേബി ജോൺ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |