
ആലപ്പുഴ: രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിറുത്തി തുടങ്ങാനുദ്ദേശിച്ച നഗരസഭയുടെ ഷീ ലോഡ്ജ് പദ്ധതി ഉപേക്ഷിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയിൽ തുടർപ്രവർത്തനങ്ങളുണ്ടായിരുന്നില്ല. തുടർന്ന് പുതിയ ഭരണസമിതി അധികാരത്തിലേറിയെങ്കിലും പദ്ധതി മുമ്പുതന്നെ ഉപേക്ഷിച്ച മട്ടായിരുന്നതിനാൽ പുരോഗതി ഉണ്ടായില്ല.
നഗരത്തിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് ഷീ ലോഡ്ജിൽ സുരക്ഷിതമായി കുറഞ്ഞ ചെലവിൽ താമസിക്കാമെന്നതായിരുന്നു പ്രധാന പ്രഖ്യാപനം. സ്വകാര്യ ഹോട്ടൽ, ലോഡ്ജ് എന്നിവയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ മുറികളും ഡോർമെട്രികളും ലഭ്യമാക്കുമെന്നാണ് നഗരസഭ പറഞ്ഞിരുന്നത്. കെട്ടിടത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഒരു ഡോർമെട്രി സംവിധാനവും ആറ് മുറികൾ വരെയാകും ഒരുക്കാനായിരുന്നു തീരുമാനം.
പുതിയ ഭരണസമിതിയും കൈവിട്ടു
കൈചൂണ്ടിമുക്കിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ കെട്ടിടമാണ് ഷീ ലോഡ്ജാക്കി മാറ്രാൻ നഗരസഭ തീരുമാനിച്ചിരുന്നത്
ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് നഗരസഭ ആസ്ഥാന മന്ദിരത്തിലേക്ക് മാറ്റിയിരനുന്നു
കൈചൂണ്ടി മുക്കിൽ നിന്ന് നഗരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുമെന്നതും പ്രത്യേകതയായി പറഞ്ഞത്
മുമ്പ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്
₹ 25 ലക്ഷം
ഷീ ലോഡ്ജുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്പിൽ ഓവറിൽ ഉൾപ്പെടുത്തിയിട്ടില്ല. മുമ്പ് രണ്ടുതവണ പദ്ധതി പ്രൊജക്ട് വച്ചെങ്കിലും നടന്നില്ല
സി.ജ്യോതിമോൾ
ചെയർപേഴ്‌സൺ
മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |