SignIn
Kerala Kaumudi Online
Tuesday, 25 August 2026 2.34 AM IST

കൊതുകിന്റെ വംശത്തെ വേരോടെ അകറ്റും,​ ഈ മൂന്ന് ജീവികൾ വീട്ടിലുണ്ടായാൽ മതി

mosquito
കൊതുക്

മഴക്കാലമായതിനാൽ പല മാരകരോഗങ്ങളും നാട്ടിൽ പടരുന്നുണ്ട്. ഇതിന് പ്രധാന കാരണം കൊതുകുകളാണ്. ഡെങ്കിപ്പനി, ചികുൻ ഗുനിയ പോലുള്ളവയും പലതരം വൈറൽ പനികളും ഇവ കാരണമാകാറുണ്ട്. മനുഷ്യവർഗത്തിന് ഏറ്റവും ഭീഷണിയൊരുക്കുന്ന പ്രാണി തീർച്ചയായും കൊതുകുകളാണെന്ന് പറയാം.

കൊതുകുകൾ വീട്ടിൽ ശല്യമാകാതിരിക്കാൻ അരുമയായി വളർത്താവുന്നതോ അല്ലെങ്കിൽ അവയുടെ സാന്നിദ്ധ്യമുള്ളയിടത്ത് കൊതുക് അധികം വിലസാത്തതോ ആയ ചില ജീവികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ഗപ്പി മത്സ്യങ്ങൾ: വീട്ടിൽ ചെറിയ ടാങ്കുകളിലായോ ചുറ്റുമുള്ള പരിസരത്ത് നാം നിർമ്മിക്കുന്ന ചെറിയ തോട്ടിലോ കൃത്രിമ കുളത്തിലോ എല്ലാം വളർത്താവുന്ന ഇനം മത്സ്യങ്ങളാണ് ഗപ്പികൾ. വളരെപെട്ടെന്ന് എണ്ണം വർദ്ധിക്കുന്ന ഇനമാണ് ഗപ്പികൾ. കൊതുകുകൾ പ്രധാനമായും മുട്ടയിടുന്നത് വെള്ളത്തിലാണല്ലോ. കൊതുകിന്റെ ലാർവകളെയാണ് ഗപ്പികൾ പ്രധാനമായും ഭക്ഷിക്കുന്നത്. അതിനാൽ ഇവ കൊതുകുശല്യം അകറ്റാൻ നല്ലൊരു മാർഗമാണ്.

ഗംബൂസിയ: മറ്റൊരു തരം മത്സ്യങ്ങളാണ് ഗംബൂസിയ. മലേറിയയും ഡെങ്കിയുമടക്കം രോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ ലാർവകളെ ഇവ ആഹാരമാക്കുന്നു. ഈ മത്സ്യങ്ങളെ വളർത്തുന്നതിന് വലിയ ചെലവ് വരുന്നില്ല എന്നത് വലിയൊരു ഗുണമാണ്. ഇവയെ വളർത്തുന്ന വെള്ളത്തിൽ അമിതമായ ക്‌ളോറിൻ ഉപയോഗമോ കീടനാശിനി പോലുള്ളവ വെള്ളത്തിൽ കലരാതിരിക്കുകയോ ആണ് വേണ്ടത്.

ഇവയ്‌ക്ക് പുറമേ നമ്മുടെ വീടിനും പരിസരത്തും മലിനീകരണം കുറവാണെങ്കിൽ അവിടെ തുമ്പി പോലെയുള്ള പ്രാണികൾ എത്തും. തുമ്പിയുടെ പ്രധാന ആഹാരങ്ങളിലൊന്ന് കൊതുകാണ്. ഇവയും നമ്മെ രോഗികളാക്കാതെ രക്ഷിക്കും.

വെള്ളം കെട്ടിക്കിടക്കാതെ ചവറുകളുണ്ടാകാതെ വീടും പരിസരവും കാത്തുസൂക്ഷിക്കുക എന്നത് തന്നെയാണ് കൊതുകുകടിയേൽക്കാതിരിക്കാൻ കൊതുക് വ്യാപനം തടയാൻ ചെയ്യേണ്ട പ്രധാനമാർഗം. ഇക്കാര്യവും ഓർമ്മയിലുണ്ടാകണം.

English Summary

During the monsoon season, mosquito-borne diseases are becoming increasingly common. Diseases such as dengue and chikungunya, along with various viral fevers, can spread more easily during this period, highlighting the need for greater precautions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOSQUITO, DENGUE, CURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY