SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.04 AM IST

ബഹിരാകാശത്തെത്തിയത് മലയാളികളുടെ ഇഷ്ടവിഭവം; ടെസ്റ്റ് പാസായതിങ്ങനെ

shubhanshu-shukla
ശുഭാംശു ശുക്ള

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനെന്ന നിലയിൽ രാജ്യത്തിനഭിമാനമായി മാറിയ ഇന്ത്യൻ സഞ്ചാരിയാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള. തന്റെ ആദ്യ ബഹിരാകാശ യാത്രക്കിടെ ഒപ്പം കൊണ്ടുപോയ ഇന്ത്യൻ വിഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ദൗത്യത്തിനായി അനേകം ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കിയെങ്കിലും മൂന്ന് വിഭവങ്ങൾക്ക് മാത്രമാണ് ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകാൻ അനുമതി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കാരറ്റ് ഹൽവ, പരിപ്പ് ഹൽവ, മാങ്ങ പൾപ്പ് എന്നിവയായിരുന്നു അത്. ഡിആർഡിഒയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി (ഡിഎഫ്‌ആർഎൽ) ആയിരുന്നു ഇവ തയ്യാറാക്കിയത്. ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയിലും ഡിഎഫ്‌ആർഎൽ ആണ് ഭക്ഷണം തയ്യാറാക്കുന്നത്.

ബഹിരാകാശ ദൗത്യങ്ങളിൽ ഭക്ഷണം പായ്ക്ക് ചെയ്ത് കയറ്റി അയയ്ക്കുകയല്ല ചെയ്യുന്നത്. ഓരോ ഇനവും സുരക്ഷിതമാണെന്നും, പുതുമയുള്ളതാണെന്നും, കേടാകാത്തതാണെന്നും, ദിവസങ്ങളോളം സൂക്ഷിക്കാൻ സാധിക്കുന്നതാണെന്നും, പൂജ്യം ഗുരുത്വാകർഷണ സാഹചര്യങ്ങളിൽ എളുപ്പത്തിൽ കഴിക്കാൻ കഴിയുന്നതാണെന്നും ഉറപ്പാക്കാൻ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഈ പരിശോധനകളെല്ലാം വിജയിച്ചതിനുശേഷം മാത്രമേ ഒരു ഭക്ഷണ ഇനത്തിന് ബഹിരാകാശത്തേക്ക് അംഗീകാരം ലഭിക്കുകയുള്ളൂ.

മൂന്ന് വിഭവങ്ങൾ കൊണ്ടുപോയെങ്കിലും ഇവയൊന്നും കഴിക്കാൻ സാധിച്ചില്ലെന്ന് ശുക്ള പറഞ്ഞു. യുഎസ്, റഷ്യ, പോളണ്ട്, ഹംഗറി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ശുക്ളയുടെ ക്രൂ അംഗങ്ങൾ. ഇവർക്കെല്ലാം ഇന്ത്യൻ വിഭവങ്ങൾ രുചിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും അതിനാൽ തനിക്ക് കഴിക്കാൻ സാധിച്ചില്ലെന്നും ശുക്ള വ്യക്തമാക്കി.

English Summary

Group Captain Shubhanshu Shukla, the first Indian astronaut to reach the International Space Station, revealed he carried three Indian food items: carrot halwa, dal halwa, and mango pulp. These items, prepared by DRDO's DFRL, underwent rigorous testing for space suitability. Shukla disclosed he could not consume them as his international crew members were eager to taste the Indian delicacies.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHUBHANSHU SHUKLA, INDIAN FOODS IN SPACE, FOODS IN SPACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY