SignIn
Kerala Kaumudi Online
Saturday, 27 June 2026 9.44 PM IST

വീട്ടിൽ കപ്പയുണ്ടോ? ഇനി പപ്പടം വാങ്ങാൻ കടയിലേക്ക് പോകേണ്ട, മിനിട്ടുകൾക്കുള്ളിൽ റെഡിയാക്കാം    

papadam
പപ്പടം

എന്നും വ്യത്യസ്തമായ രുചികൾ തേടുന്നവരാണ് മലയാളികൾ. അത്തരത്തിൽ പപ്പടത്തിൽ ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കിയാലോ? ഊണിനൊപ്പവും ബിരിയാണിക്കൊപ്പവുമെല്ലാം പപ്പടം കഴിക്കുന്നവർ നിരവധിയാണ്. ഉഴുന്ന് ഉപയോഗിച്ചാണ് പൊതുവെ പപ്പടം ഉണ്ടാക്കുന്നത്. നമുക്ക് കപ്പ ഉപയോഗിച്ചുള്ള ഒരു പപ്പടം ട്രെെ ചെയ്താലോ?​ വളരെ എളുപ്പവും ഗുണകരവുമായ ഈ പപ്പടം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  1. കപ്പ - ഒരു കിലോ
  2. ഉപ്പ് - ആവശ്യത്തിന്
  3. ജീരകം - ഒരു ടീ‌സ്പൂൺ
  4. കുരുമുളക് പൊടി - 1/2 ടീസ്പൂൺ (ആവശ്യമെങ്കിൽ മാത്രം)
  5. കായപ്പൊടി - ഒരു നുള്ള് (ആവശ്യമെങ്കിൽ മാത്രം)

തയ്യാറാക്കുന്ന വിധം

ആദ്യം കപ്പയുടെ തൊലി കളഞ്ഞ് കഴുകി ചെറിയ കഷണങ്ങളാക്കി മുറിക്കുക. കഷണങ്ങൾ വെള്ളത്തിൽ നന്നായി വേവിച്ച് എടുത്തശേഷം ചൂടുള്ളപ്പോൾ തന്നെ ഉടച്ചെടുക്കണം. ഉടച്ച കപ്പയിൽ ഉപ്പ്, ജീരകം, കുരുമുളക് പൊടി, കായപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴയ്‌ക്കുക. ഇനി ഇത് ചെറിയ ഉരുളകളാക്കണം. ശേഷം ഉരുളകൾ എണ്ണ പുരട്ടിയ പ്ലാസ്റ്റിക് ഷീറ്റിലോ വാഴയിലയിലോ വയ്ക്കണം. മറ്റൊരു പ്ലാസ്റ്റിക് ഷീറ്റ് മുകളിൽ വച്ച് ചപ്പാത്തി പ്രസ്സോ പരന്ന പാത്രമോ ഉപയോഗിച്ച് വളരെ നേർത്തതായി പരത്താം. പരത്തിയ പപ്പടം വൃത്തിയുള്ള തുണിയിലോ പ്ലാസ്റ്റിക് ഷീറ്റിലോ നിരത്തി 2-3 ദിവസം നല്ല വെയിലിൽ ഉണക്കുക. പൂർണമായും ഉണങ്ങിയശേഷം വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം. ആവശ്യം വരുമ്പോൾ എടുത്ത് എണ്ണയിൽ വറുത്ത് കഴിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAPIOCA, PAPADAM, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY