SignIn
Kerala Kaumudi Online
Monday, 21 September 2026 6.50 PM IST

ഹോട്ടൽ സ്റ്റൈൽ അഡാർ മുട്ടക്കറി തയ്യാറാക്കാം, നാവിൽ നിന്ന് രുചി ഒരിക്കലും പോകില്ല

egg-curry
പ്രതീകാത്മക ചിത്രം

പ്രഭാത ഭക്ഷണത്തിനൊപ്പവും അത്താഴ വിഭവങ്ങളിലെയും പ്രധാന കോംബിനേഷനുകളിലൊന്നാണ് മുട്ടക്കറി. ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും പെർഫക്‌ട് ആയി ഉണ്ടാക്കിയെടുക്കാൻ കുറച്ച് പരിശ്രമിക്കേണ്ടതായുണ്ട്. സാധാരണയായി കൂടുതൽ പേരും തയ്യാറാക്കുന്നത് മുട്ടമസാല ആയിരിക്കും. ഹോട്ടലുകളിൽ ലഭിക്കുന്നതും ചുവന്ന നിറത്തിലെ മുട്ട മസാലയായിരിക്കും. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി വെള്ളനിറത്തിൽ മുട്ടക്കറി തയ്യാറാക്കി നോക്കിയാലോ? പാത്രം കാലിയാവുന്നത് അറിയില്ല, അത്രയ്ക്കും രുചിയാണ് ഈ വെറൈറ്റി മുട്ടക്കറി.

ആദ്യം കുക്കർ അടുപ്പിൽവച്ച് രണ്ട് ടേബിൾ സ്‌പൂൺ എണ്ണയൊഴിച്ച് ചൂടാക്കിയെടുക്കണം. ഇതിലേയ്ക്ക് രണ്ട് ഏലയ്ക്ക, ഒരു ചെറിയ കഷ്ണം ഗ്രാമ്പൂ, ഒരു തക്കോലം, ചെറിയൊരു കഷ്ണം ഇഞ്ചി ചതച്ചത്, നാലോ അഞ്ചോ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തുകൊടുക്കാം. എല്ലാം നന്നായി വഴണ്ട് വരുമ്പോൾ രണ്ട് സവാള അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കണം. സവാള നന്നായി വഴണ്ട് വരുമ്പോൾ നാല് പച്ചമുളക് അരിഞ്ഞത് ചേർത്തുകൊടുക്കാം. അടുത്തതായി ഒരു ക്യാരറ്റ് കഷ്ണങ്ങളാക്കിയത്, ഒരു ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത്, ചെറുതായി ചതച്ച കുറച്ച് കുരുമുളക് എന്നിവ കൂടി ചേർക്കാം.

ഇതിലേയ്ക്ക് അര ടീസ്‌പൂൺ പെരുഞ്ചീരകപ്പൊടി, കാൽ ടീസ്‌പൂൺ ഗരംമസാലപ്പൊടി എന്നിവ ചേർക്കണം. അൽപ്പം കറിവേപ്പില കൂടി ചേർത്ത് എല്ലാം വഴറ്റിയെടുക്കാം. അടുത്തതായി രണ്ടരക്കപ്പ് അളവിൽ രണ്ടാം തേങ്ങാപ്പാൽ ചേർക്കണം. ഇനി ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കുക്കർ മൂടിവച്ച് വേവിക്കണം. ഒറ്റ വിസിൽ കേട്ടുകഴിയുമ്പോൾ തീ അണയ്ക്കാം. ശേഷം ആവി പോയിക്കഴിഞ്ഞ് കുക്കർ തുറന്ന് ഇതിലേയ്ക്ക് ഒന്നാം പാൽ ചേർക്കണം. അവസാനമായി വേവിച്ചുവച്ചിരിക്കുന്ന മുട്ട നടുവിലായി വര‌ഞ്ഞ് കറിയിലേയ്ക്ക് ചേർക്കണം. ഇത് മീഡിയം ഫ്ളെയിമിൽ വച്ച് ചൂടാക്കിയെടുക്കണം. കറി നല്ല കുറുകി വരുന്നത് കാണാം. നല്ല ടേസ്റ്റി വെറൈറ്റി മുട്ടക്കറി റെഡിയായി.

English Summary

This recipe offers a creamy white egg curry made with coconut milk, onions, green chilies, vegetables, and aromatic spices. The ingredients are pressure-cooked, followed by thick coconut milk and boiled eggs. Simmering the curry creates a rich, flavorful dish that pairs well with breakfast or dinner items.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EGG CURRY RECIPE MALAYALAM, EGG CURRY EASY MAKING, HOTEL STYLE EGG CURRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE