മുഖം എപ്പോഴും നല്ല തിളക്കമുള്ളതും പാടുകളില്ലാത്തതുമാകണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. ചർമം എപ്പോഴും മനോഹരമായിരിക്കാൻ വിലകൂടിയ ക്രീമുകൾ ഉപയോഗിക്കുന്നവരാണ് പലരും. പ്രത്യേകിച്ച് പ്രായമായവരുടെ ചർമത്തിലുള്ള ചുളിവുകൾ മാറ്റാൻ വിപണിയിൽ വിലയേറിയ ക്രീമുകൾ ലഭ്യമാണ്. താൽക്കാലിക ഫലം നൽകുമെങ്കിലും ചിലരിൽ ഇത് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ, ഇതൊന്നുമില്ലാതെ അമിതമായി പണവും ചെലവാക്കാതെ എങ്ങനെ ചർമം സുന്ദരമാക്കാം എന്ന് നോക്കാം.
അരി - 1 ടേബിൾസ്‌പൂൺ
ഓട്‌സ് - 1 ടേബിൾസ്‌പൂൺ
കറ്റാർവാഴ ജെൽ - ആവശ്യത്തിന്
വൈറ്റമിൻ ഇ ഗുളിക - 1
വെളിച്ചെണ്ണ - 1 ടേബിൾസ്‌പൂൺ
അരിയും ഓട്‌സും അര മണിക്കൂർ കുതിർക്കാൻ വയ്‌ക്കുക. ശേഷം ഇതിനെ അരച്ച് അരിച്ച് വെള്ളം മാത്രമായി വേർതിരിച്ചെടുക്കുക. ഈ വെള്ളത്തിലേക്ക് കറ്റാർവാഴ ജെല്ലും വൈറ്റമിൻ ഇ ഗുളികയും വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. മുഖക്കുരുവിന്റെ പ്രശ്‌നമുള്ളവർ വെളിച്ചെണ്ണ ചേർക്കരുത്. പകരം കറ്റാർവാഴ ജെൽ അൽപ്പം കൂടുതലെടുത്ത് യോജിപ്പിക്കുക. ഈ ക്രീം ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ക്രീം പുരട്ടുക. രാവിലെ കഴുകി കളയാവുന്നതാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഫലം കാണാൻ സാധിക്കുന്നതാണ്.
The article details a natural, cost-effective homemade cream for clear, radiant skin, as an alternative to expensive commercial products with side effects. The recipe involves blending soaked rice and oats for their water extract, then mixing it with aloe vera gel, Vitamin E, and optional coconut oil. Applied nightly, this cream promises an improved complexion.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |