SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.34 PM IST

മുഖം തിളങ്ങാൻ ഇനി പണം വേണ്ട: കറ്റാർവാഴ ജെൽ കയ്യിലുണ്ടെങ്കിൽ ഫെയ്സ് സെറം വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

face-serum
പ്രതീകാത്മക ചിത്രം

മുഖത്തിന് തിളക്കവും മിനുസവും നൽകാൻ പല വഴികളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഫെയ്സ് സെറമാണ്. കെമിക്കലുകൾ അടങ്ങിയ സെറം വലിയ വിലകൊടുത്ത് വാങ്ങാറാണ് പതിവ്. എന്നാൽ ഇനിമുതൽ അതിന്റെ ആവശ്യമില്ല. പകരം കറ്റാർവാഴ ജെൽ കയ്യിലുണ്ടെങ്കിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായ ഫെയ്സ് സെറം തയ്യാറാക്കാവുന്നതാണ്.

ചര്‍മ്മം, മുടി, സൗന്ദര്യം എന്നിവയ്ക്ക് ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് കറ്റാർവാഴ. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കുന്നു. ചര്‍മ്മത്തിന് പ്രകൃതിദത്തമായ ഈര്‍പ്പം നല്‍കാനും തിളക്കവും മിനുസവും നല്‍കാനും ചുളിവുകളും പാടുകളും ഒഴിവാക്കാനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാ‌ർവാഴ ജെല്ലിനൊപ്പം ഗ്രീൻ ടീ ബാഗ്, വൈറ്റമിൻ ഇ ഗുളിക എന്നിവ കൂടി ചേർത്ത് എങ്ങനെയാണ് കറ്റാർവാഴ ഫെയ്സ് സെറം തയ്യാറാക്കേണ്ടതെന്ന് നോക്കാം.

തയ്യാറാക്കുന്നവിധം

തിളപ്പിച്ച വെള്ളത്തിലേയ്ക്ക് ഗ്രീൻ ടീ ബാഗ് മുക്കിവയ്ക്കാം. മറ്റൊരു ബൗളിൽ ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലെടുക്കാം. അതിലേയ്ക്ക് വൈറ്റമിൻ ഇ ഗുളിക പൊട്ടിച്ചൊഴിക്കണം. ശേഷം തണുത്ത ഗ്രീൻ ടീ അതിലേയ്ക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കണം. ഫെയ്സ് സെറം തയ്യാർ. സ്ഥിരമായി ഉപയോഗിക്കുന്നതിനായി ഇത് വൃത്തിയുള്ള പാത്രത്തിലോ കുപ്പിയിലോ മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നും രാത്രി കിടക്കുന്നതിന് മുൻപ് ഇത് മുഖത്ത് പുരട്ടണം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകികളയാം.

English Summary

Aloe vera is beneficial for skin, hair, and overall health. Its vitamin E content may help moisturize and improve skin texture. The article explains how to make an aloe vera face serum using aloe vera gel, a tea bag, and a vitamin E capsule.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALOE VERA FACE SERUM, HOMEMADE FACE SERUM, BEAUTY TIPS, ALOE VERA GEL BENEFITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY