SignIn
Kerala Kaumudi Online
Sunday, 20 September 2026 9.33 PM IST

കുമിഴ് മരത്തിൽ മിന്നി കൊടുമൺ പോറ്റി

READ ENGLISH VERSION
s

തിരുവനന്തപുരം: കാലിൽ മെതിയടി, തോളിൽ നീളൻ തോർത്ത്. വടിയും കുത്തിപ്പിടിച്ച് ചിരിച്ചു നിൽക്കുന്ന കൊടുമൺ പോറ്റിയുടെ ശില്പത്തിന് മമ്മൂട്ടി പകർന്ന അതേ ഭാവതീവ്രത.

ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ കുമിഴ് മരത്തിലാണ്

തൃശൂർ പുതുക്കാട് കണ്ണമ്പത്തൂർ സ്വദേശി കെ.എസ്. സജീവൻ കൊത്തിയെടുത്തത്. നാലരയടി ഉയരമുണ്ട്. മുണ്ട് ഞൊറിഞ്ഞുടുത്ത് രുദ്രാക്ഷ മാലയും കടുക്കനുമിട്ടാണ് പോറ്റിയുടെ നിൽപ്പ്.

മമ്മൂട്ടിയോടുള്ള കട്ട ആരാധനകൊണ്ടാണ് ഈ വ്യത്യസ്ത കഥാപാത്രത്തിന് ശില്പചാരുതയേകാൻ സജീവൻ തീരുമാനിച്ചത്. നീളൻ മുടിയിഴകൾക്കും നെഞ്ചിലെ രോമങ്ങൾക്കുമുള്ള കൃത്യതയും പൂർണതയാണ് ശില്പങ്ങളെ വ്യത്യസ്തമാക്കുന്നത്. ശില്പത്തിന്റെ കൈകളും വടിയും മാത്രം വെവ്വേറെയും ബാക്കി ഒറ്റത്തടിയിലുമാണ്.

മരപ്പണിക്കാരനായ സജീവൻ ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂർ ശില്പം കൊത്തും. രണ്ട് വർഷം കൊണ്ടാണ് പൂർത്തികരിച്ചത്. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ, ​പാമ്പാടി രാജൻ,​ശിവസുന്ദർ തുടങ്ങി കേരളത്തിലെ പേരെടുത്ത ഗജവീരന്മാരുടെ ശില്പങ്ങൾ നിർമ്മിച്ചു. മദിരാശി മരത്തിലാണ് ആനകളുടെ ശില്പങ്ങൾ നിർമ്മിച്ചത്.

അമ്മ അമ്മിണിയും ഭാര്യ ശില്പയും മക്കളായ ആദിദേവും നിനവും അടങ്ങുന്നതാണ് കുടുംബം.

മോഹൻലാലിന്റെ പ്രശംസ

2022ൽ ലൂസിഫറിലെ മോഹൻലാലിന്റെ കഥാപാത്രത്തെ മരത്തടിയിൽ നിർമ്മിച്ചിരുന്നു. അദ്ദേഹം ഫോണിലൂടെ പ്രശംസിച്ചു. അതും കുമിഴ് മരത്തിലാണ് തീർത്തത്. യേശുവിന്റെ തിരുവത്താഴം ആയിരുന്നു അടുത്തിടെ നിർമ്മിച്ച ഏറ്റവും വലിയ ശില്പം.

മ​മ്മൂ​ട്ടി​ക്ക് ​തി​ങ്ക​ളാ​ഴ്ച 75​-​ ാം​ ​ജ​ന്മ​ദി​നം

മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​താ​രം​ ​മ​മ്മൂ​ട്ടി​ക്ക് ​തി​ങ്ക​ളാ​ഴ്ച​ 75​-ാം​ ​ജ​ന്മ​ദി​നം.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ചി​ത്രീ​ക​ര​ണ​ ​സ്ഥ​ല​ത്താ​വും​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം.ഭ്ര​മ​യു​ഗ​ത്തി​ലൂ​ടെ​ ​നാ​ലാം​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​ശേ​ഷ​മു​ള്ള​ ​പി​റ​ന്നാ​ളാ​ണി​ത്.നി​തീ​ഷ് ​സ​ഹ​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പേ​രി​ടാ​ത്ത​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​അ​ദ്ദേ​ഹം.​ ​കാ​ര​യ്‌​ക്കു​ടി​യി​ലാ​ണ് ​ചി​ത്രീ​ക​ര​ണം.​ ​മ​മ്മൂ​ട്ടി​ ​ഗു​ണ്ടാ​ത്ത​ല​വ​ന്റെ​ ​വേ​ഷ​മാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​നി​ർ​മ്മാ​താ​വും​ ​മ​മ്മൂ​ട്ടി​ ​ത​ന്നെ.ചി​ത്രീ​ക​ര​ണ​സ്ഥ​ല​ത്ത് ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കാ​നാ​ണ് ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​തീ​രു​മാ​നം.​ ​ആ​ഡം​ബ​രം​ ​ഒ​ഴി​വാ​ക്കി​ ​ല​ളി​ത​മാ​യി​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​ശീ​ല​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റേ​ത്.കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​വൈ​ക്ക​ത്തി​ന​ടു​ത്ത് ​ചെ​മ്പി​ൽ​ 1951​ ​സെ​പ്‌​തം​ബ​ർ​ ​ഏ​ഴി​നാ​ണ് ​മു​ഹ​മ്മ​ദ് ​കു​ട്ടി​ ​എ​ന്ന​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ജ​ന​നം.​ ​അ​ഞ്ചു​ ​പ​തി​റ്റാ​ണ്ട് ​പി​ന്നി​ട്ട​ ​അ​ഭി​ന​യ​ ​നി​റ​വി​ന് ​മു​ൻ​കൂ​ർ​ ​ജ​ന്മ​ദി​നാ​ശം​സ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA