SignIn
Kerala Kaumudi Online
Wednesday, 21 October 2026 12.27 AM IST

കുഞ്ഞ് എഡ്ഫ്രിഡ് കരാട്ടെ വണ്ടർ കിഡ്, നാലര വയസിൽ ബ്ലാക്ക് ബെൽറ്റ്

READ ENGLISH VERSION

edfrid-
എഡ്ഫ്രിഡ്.

തൃശൂർ: നാലരവയസേ ഉള്ളൂ എഡ്ഫ്രിഡിന്. കളിപ്പാട്ടങ്ങളെ സ്നേഹിക്കേണ്ട പ്രായത്തിൽ ഫസ്റ്റ് ഡാൻ ഇന്റർനാഷണൽ ബ്ലാക്ക് ബെൽറ്റായി. ലോകത്തെ പ്രായംകുറഞ്ഞ ബ്ലാക്ക് ബെൽറ്റ് വിജയികളിലൊരാൾ. ഒപ്പം ദേശീയ ചാമ്പ്യനും.

വിയ്യൂർ സ്വദേശികളായ പടിയാട്ടി വീട്ടിൽ ജാക്‌സൺ-അന്ന ദമ്പതികളുടെ മകൻ എഡ്ഫ്രിഡ് വിൻസെ മൂന്നാം വയസിലാണ് പരിശീലനം തുടങ്ങിയത്. എട്ടാം ക്ലാസുകാരനായ ചേട്ടൻ ഈത്തൻ ജോർജിനെ ചേർത്തപ്പോൾ ഒപ്പം പോയതാണ് എഡ്ഫ്രിഡ്. സംസാരമോ ഫോണോ അനുവദിക്കാത്തതിനാൽ അവൻ അഭ്യാസങ്ങളിൽ ശ്രദ്ധിച്ചു.

ഇന്റർനാഷണൽ ബുഡോ കരാട്ടെ മാസ്റ്റേഴ്‌സ് ഫെഡറേഷന്റെ ചരിത്രത്തിൽ ബ്ലാക്ക് ബെൽറ്റ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയാണ് എഡ്ഫ്രിഡ്. 12 കത്തകൾ നിറുത്താതെ ചെയ്തത് അന്താരാഷ്ട്ര പ്രശംസയും ലഭിച്ചു. കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ്.
തൃശൂരിലെ ബുഡോ ഷോട്ടോക്കാൻ കരാട്ടെ പരിശീലകൻ സൈനുദ്ദീന്റെ ശിക്ഷണത്തിലാണ് പരിശീലനം.

 ദേശീയ ചാമ്പ്യൻഷിപ്പിൽ ഒന്നാമൻ

ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിലെ അഞ്ചു വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. എറണാകുളത്ത് നടന്ന സൗത്ത് ഇന്ത്യൻ ടൂർണമെന്റിലും കത്ത വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി. 2025ൽ സ്‌പെയിനിലും ശ്രീലങ്കയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെങ്കിലും സാമ്പത്തികം തിരിച്ചടിയായി. സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കാൻ അന്താരാഷ്ട്ര ഫെഡറേഷന്റെ നിബന്ധനകളും സിലബസും അനുസരിച്ചുള്ള കഠിന പരിശീലനത്തിലാണിപ്പോൾ. നഞ്ചാക്ക് പരിശീലനവുമുണ്ട്. അച്ഛൻ ജാക്‌സൺ തൃശൂർ സ്വരാജ് റൗണ്ടിലെ കോഫീ ഷോപ്പ് നടത്തിപ്പുകാരനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA