SignIn
Kerala Kaumudi Online
Sunday, 20 September 2026 7.53 PM IST

സ്പോട്ട് അഡ്മിഷൻ

aa

സ്പോട്ട് അഡ്മിഷൻ

 സർവകലാശാലാ ക്യാമ്പസിലെ സ്കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ എം.എ സോഷ്യൽ വ‍ർക്ക് ഇൻ ഡിസബിലിറ്റി സ്റ്റഡീസിലെ ഒരു സീറ്റിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സർവകലാശാലാ ക്യാമ്പസിലുള്ള ഓഫീസിലെത്തണം.

 സ്കൂൾ ഒഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 50 ശതമാനം മാർ‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് നിയമപരമായ ഇളവുണ്ട്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ ഉച്ചയ്ക്ക് 3ന് മുമ്പ് സർവകലാശാലാ ക്യാമ്പസിലുള്ള സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ ഹാജരാകണം.

പ്രാക്ടിക്കൽ

 രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2025 അഡ്മിഷൻ റെഗുലർ, 2022-2024 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) ആഗസ്റ്റ് 2026 ന്റെ പ്രാക്ടിക്കൽ ഒക്ടോബർ 7ന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA