SignIn
Kerala Kaumudi Online
Thursday, 24 September 2026 2.55 AM IST

ബോർഡ് ഒഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ്- ഓപ്പൺ യൂണിവേഴ്സിറ്റി ധാരണാപത്രം

aa

കൊല്ലം: തൊഴിൽസാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന ബോർഡ് ഒഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ്, സതേൺ റീജിയനുമായി ധാരണാപത്രം ഒപ്പുവച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. വി.പി.ജഗതി രാജ്, ബോർഡ് ഒഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സതേൺ റീജിയൻ ഡയറക്ടർ വിജയ് ശങ്കർ പാണ്ഡെ, ഡെപ്യൂട്ടി ഡയറക്ടർ എം.സുരേഷ് കുമാർ, യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. അഭിലാഷ് ബാബു, സി.ഐ.ക്യു.എ ഡയറക്ടർ പ്രൊഫ. എസ്.സുധീഷ്ണ ബാബു, അസി. പ്രൊഫസർമാരായ ശയദു.ടി.ധരൻ, ഡോ.നിസാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SN OPEN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA