
അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്‌ലർ പാർട്ടി D' EUX എന്ന ചിത്രത്തിൽ ഹൻസിക കൃഷ്ണ അവതരിപ്പിക്കുന്നത് കരോൾ എന്ന കഥാപാത്രത്തെ. സൂപ്പർ സ്വാഗിൽ കരോളായി ഹൻസികയുടെ പോസ്‌റ്റർ പുറത്തിറങ്ങി. ഹൻസിക നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. നവംബർ 19ന് റിലീസ് ചെയ്യും.
നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, രജിഷ വിജയൻ, ജ്യോതിർമയി, തുടങ്ങി നീണ്ടതാരനിരയുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഉണ്ണി ആർ സംഭാഷണം എഴുതുന്നു . ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |