
രജനികാന്ത് നായകനാകുന്ന ജയിലർ 2 എന്ന ചിത്രത്തിൽ ബോളിവുഡ് താരം വിദ്യ ബാലന്റെ ലുക്ക് പുറത്ത്. ചുണ്ടിൽ എരിയുന്ന സിഗരറ്റും ഷോർട്ട് മുടിയും ബാക്ലെസ് ബ്ളൗസുമായാണ് വിദ്യ ബാലന്റെ കാഞ്ചനയുടെ എൻട്രി. ജയിലർ 2 ലോകത്തുനിന്ന് പരിചയപ്പെടുത്തുന്ന മൂന്നാമത്തെ കഥാപാത്രം ആണ് വിദ്യ ബാലന്റേത്.
സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ എന്നിവരുടെ ലുക്ക് പുറത്തിറങ്ങിയിരുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2വിൽ നിർണായക വേഷത്തിൽ ആണ് വിദ്യ ബാലൻ എത്തുന്നത്. 2019ൽ അജിത് ചിത്രം നേർകൊണ്ട പാർവൈയിൽ അതിഥി വേഷത്തിൽ വിദ്യ ബാലൻ പ്രത്യക്ഷപ്പെട്ടിരുന്നു. ബോളിവുഡ് താരങ്ങളായ മിഥുൻ ചക്രവർത്തി, ഹൃത്വിക് റോഷൻ എന്നിവരും ജയിലർ 2വിൽ അഭിനയിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |