കൈവരി പൊളിഞ്ഞെന്ന് പരാതി: പാലം കെട്ടിയടച്ച് അധികൃതർ
തിരുവനന്തപുരം: വഞ്ചിയൂരിലെ നാലുമുക്ക്,സമദ് ഹോസ്പിറ്റൽ റോഡിൽ പാലത്തിലെ കൈവരി പൊളിഞ്ഞെന്ന പരാതിയിൽ പാലം കെട്ടിയടച്ച് അധികൃതർ.സൗഹൃദം റസിഡന്റ്സ് അസോസിയേഷന് സമീപത്തെ ആമയിഴഞ്ചാൻ തോടിന് വശത്തെ കൈവരിയും കൽക്കെട്ടും തകർന്നപ്പോൾ,അപകടാവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പലതവണ നൽകിയ പരാതിയിന്മേലാണ് ഇറിഗേഷൻ വകുപ്പിന്റെ നടപടി.