റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂലൈ 26 കർക്കിടകം 10 ഞായറാഴ്ച. രാമായണമാസം ദിനം 10 .( 3 നാഴിക 15 വിനാഴിക വരെ തൃക്കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം ) [ ദ്വാദശി തിഥി 19 നാഴിക 13 വിനാഴിക വരെ ശേഷം ദ്വിതീയ തിഥി ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )
അശ്വതി: ബിസിനസ് രംഗത്ത് പലവിധ മത്സരങ്ങൾ നേരിടേണ്ടി വരും. വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധ പുലർത്തണം, ധനം ശ്രദ്ധയോടെ ചെലവാക്കണം. രാഷ്ട്രീയപ്രവർത്തകർ പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക.
ഭരണി: വീട്ടമ്മമാർ ഭർത്താവിന്റെ ആരോഗ്യ കാര്യങ്ങളിൽ ചിന്തിച്ച് മനസ് വിഷമിപ്പിക്കും. അവിവിവാഹിതർക്ക് വിവാഹ ആലോചനകളിൽ തീരുമാനങ്ങൾ എടുക്കാൻ പ്രയാസപ്പെടും. ബന്ധുക്കളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
കാര്‍ത്തിക: ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ദമ്പതികൾ തമ്മിൽ സൗന്ദര്യപിണക്കങ്ങൾ ഉണ്ടാകും. കര്‍മ്മ രംഗത്ത് പ്രഭാതത്തിൽ അനുകുലത ദൃശ്യമാകുമെങ്കിലും മദ്ധ്യാഹ്നശേഷം അത്രക്ക് അനുകുല മല്ല.
രോഹിണി: വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. സുഹൃത്ത് സഹായം കൊണ്ട് മനസിന് ആശ്വാസമുണ്ടാകും. പ്രസ്ഥാനം മാറുന്നതിനുള്ള സാദ്ധ്യതയുണ്ട്, കുടുംബത്തിൽ നിന്നും ധന സഹായങ്ങൾ ലഭിക്കും, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ സാദ്ധ്യതയുണ്ട്.
മകയിരം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിശേഷ വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. സ്ഥാനക്കയറ്റം, പ്രശസ്തി, അടിപതറി പോകുന്ന അവസരങ്ങളിൽ സുഹൃത്തുക്കൾ കൈത്താങ്ങാകും.
തിരുവാതിര: സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജീവിത പങ്കാളിയില്‍ നിന്ന് സഹായ സഹകരണങ്ങള്‍ വേണ്ടുവോളം ലഭിക്കും, സര്‍ക്കാരില്‍ നിന്നോ മേലധികാരികളിൽ നിന്നോ അനുകുല തീരുമാനങ്ങള്‍ ഉണ്ടാകും.
പുണര്‍തം: എൻജിനിയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഭൂമി സംബന്ധമായ ക്രയ വിക്രയങ്ങൾക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം അനുകുല ഉണ്ടാകും. വിനോദ- വിദേശ യാത്രാ യോഗങ്ങൾ അനുഭവത്തിൽ വരും.
പൂയം: തടസപ്പെട്ട് കിടന്നിരുന്ന പല കാര്യങ്ങൾക്കും നീക്കു പോക്കുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആരോഗ്യ പരമായി നല്ല ദിനം. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ധനലാഭം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.
ആയില്യം: വിദ്യാർത്ഥികൾക്ക് നൃത്തസംഗീതാദി കലകളിൽ താത്പര്യം കൂടും, വിശേഷമായ ആഹാരങ്ങൾ ലഭിക്കും, വിദേശവാസം ഗുണം ചെയ്യും, ധനപ്രാപ്തിയുണ്ടാകും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും.
മകം: ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് തടസം നേരിടും. അയൽക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കുടുംബത്തിൽ മനശ്ശാന്തിക്കുറവ് അനുഭവപ്പെടും, പൊതുജനങ്ങൾ എതിരായിരിക്കും. അപകീർത്തിക്ക് സാദ്ധ്യത ഉള്ളതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം.
പൂരം: അനാവശ്യ ചിന്തകൾ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. കഠിനാധ്വാനം കുറയ്ക്കുക, സംസാരത്തിലെ നയമില്ലായ്മ കാരണം പ്രശ്നങ്ങൾ സൃഷ്ടിക്കും, കുട്ടികളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.
ഉത്രം: ബിസിനസ് കാര്യങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയാതെ വരും. പൂർവിക സ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കർക്കശത ഏതു കാര്യത്തിലും ഉണ്ടാകും, വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും ഒപ്പം സാമ്പത്തിക നഷ്ടവും സംഭവിക്കും.
അത്തം: ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽ പരമായി ധാരാളം മത്സരങ്ങൾ നേരിടേണ്ടിവരും. കുടുംബ തർക്കത്തിൽ നിന്നും പിന്മാറേണ്ടതാണ്, വിലപ്പെട്ട രേഖകളും മറ്റും നഷ്ടപ്പെടുവാനുള്ള സാദ്ധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണ്ടതാണ്.
ചിത്തിര: സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകൾ വർദ്ധിക്കും. മുൻകോപം നിയന്ത്രിക്കണം. വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധികൾ ഉടലെടുക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.
ചോതി: സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. പിതാവിനോ പിതൃസ്ഥാനീയർക്കോ അരിഷ്ടതകൾ അനുഭവപ്പെടും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. തികഞ്ഞ ആത്മ സംയമനം പാലിക്കുന്നത് നന്ന്, താമസ സ്ഥലത്തിനു മാറ്റം സംഭവിക്കാം.
വിശാഖം: ആഘോഷവേളകളിൽ പങ്കെടുക്കും. ഗൃഹനിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് തടസങ്ങൾ നേരിടും. ജോലിയിൽ പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ സാമ്പത്തിക ബാദ്ധ്യതകൾ കൂടാതിരിക്കാൻ ശ്രദ്ധിക്കണം.
അനിഴം: വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ അശ്രദ്ധരാകും. രോഗാരിഷ്ടതകൾ വന്നുചേരാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. രോഗദുരിതങ്ങൾ ശമിക്കും.
കേട്ട: ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. പ്രവർത്തനമേഖല അഭിവൃദ്ധിപ്പെടും. വീട്ടമ്മമാര്‍ക്ക് അപ്രതീക്ഷിതമായി ഭാഗ്യ അനുഭവങ്ങൾ വന്നു ചേരാനിടയുണ്ട്.
മൂലം: പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി കൂടും. എല്ലാ കാര്യങ്ങളും നിങ്ങൾ ആസൂത്രണം ചെയ്തതുപോലെ സംഭവിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള കാര്യങ്ങൾ അനുകൂലമായി തീരും. പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്.
പൂരാടം: കലാരംഗത്ത് അവസരങ്ങൾ ലഭിക്കും. പരാജയഭീതി മാറും. മറ്റുള്ളവരെ സഹായിക്കും. അനാവശ്യമായി പണം ചെലവഴിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കും. പുതിയ നിക്ഷേപങ്ങൾ നടത്തും. ചില യാത്രകൾ ആവശ്യമായി വന്നേക്കാം. പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം.
ഉത്രാടം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. പൊതുപ്രവർത്തകർ മറ്റുള്ളവരാൽ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിൽക്കാൻ സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക.
തിരുവോണം: കർമരംഗത്തു സ്ഥാനമാനങ്ങൾ ലഭിക്കും. അന്യദേശയാത്ര വേണ്ടിവരും. നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തും. ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കും, ഏത് കാര്യവും ആത്മാര്‍ത്ഥതയോടെ ചെയ്ത് തീർക്കാൻ കഴിയുന്നു.
അവിട്ടം: സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യേണ്ടി വരും. ഗൃഹ നിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് തടസങ്ങൾ നേരിടും. മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. സര്‍ക്കാര്‍ ജോലിക്കാർക്ക് പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം, അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്.
ചതയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് തടസങ്ങൾ നേരിടും. മുൻകോപം നിയന്ത്രിക്കണം. അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കാര്യങ്ങളില്‍ നേട്ടം ഉണ്ടാവുന്നതിനുള്ള സാദ്ധ്യതയുണ്ട്.
പൂരുരുട്ടാതി: അപകട സാദ്ധ്യതയുള്ളതിനാൽ സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കണം. വേണ്ടപ്പെട്ടവർ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. കൃഷിയിൽ നാശ നഷ്ടങ്ങൾ സംഭവിക്കുവാൻ സാദ്ധ്യതയുണ്ട്.
ഉത്തൃട്ടാതി: സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കണം. പെട്ടെന്ന് ക്ഷുഭിതരാകുകയും കർക്കശമായി പെരുമാറുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കഴിവിനനുസൃതമായ അംഗീകാരം ലഭിക്കുകയില്ല. അടിയന്തിരമായി യാത്ര നടത്തേണ്ടി വരും.
രേവതി: ധനപരമായ നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകൾ വന്നു ചേരും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഇഷ്ടഭോജനം സാദ്ധ്യമാകും. സഹോദരന്റെ വിവാഹം സമംഗളം നടത്താൻ തീരുമാനമാകും. പാർട്ണർഷിപ്പ് ബിസിനസ്സിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.
You may face strong competition in business matters today. Drive carefully and be cautious with your spending. Those involved in politics should choose their words wisely while speaking at public events to avoid unnecessary controversies.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |