
അശ്വതി
എല്ലാരംഗങ്ങളിലും ധീരതയും കാര്യശേഷിയും പ്രകടിപ്പിക്കും. പട്ടാളം, പൊലീസ് വിഭാഗങ്ങളിലുള്ളവർക്ക് പ്രമോഷൻ. ബിസിനസിൽ പുരോഗതിയുണ്ടാകും. ക്ഷേത്രസംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂലം. വിദേശയാത്രയ്ക്ക് സാധിക്കും. സ്ത്രീകൾ മുഖേന നേട്ടമുണ്ടാകും. സ്വർണ വ്യാപാരികൾക്ക് അനുകൂലം. ശുഭദിനം ഞായർ
ഭരണി
ദാമ്പത്യജീവിതം സുഖപ്രദം. മാനസികമായി സ്വസ്ഥതയും സമാധാനവും. കർമ്മരംഗം മോടി പിടിപ്പിക്കും. കൃഷിയിൽ നിന്ന് ആദായം കുറയും. പുനർവിവാഹത്തിന് ശ്രമിക്കുന്നവർക്ക് സാധിക്കും. ഗൃഹനിർമ്മാണം പുരോഗമിക്കും. ശുഭദിനം- ബുധൻ
കാർത്തിക
നികുതി സംബന്ധമായി സർക്കാരിലേയ്ക്ക് പണം അടയ്‌ക്കും. പഴയ ഗൃഹം പൊളിച്ച് പുതിയത് നിർമിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും. മന്ദഗതിയിൽ നടക്കുന്ന കച്ചവടങ്ങൾ പുരോഗതിയിൽ വരും. കർമസ്ഥാനം ശോഭനമാകും. ആത്മീയ കാര്യങ്ങൾക്കായി സമയം വിനിയോഗിക്കും. ശുഭദിനം-തിങ്കൾ
രോഹിണി
ജീവിതചര്യയിൽ ചില്ലറ മാറ്റങ്ങൾ വരുത്തും. വിദേശത്തു നിന്ന് എഴുത്തുകളോ സമ്മാനങ്ങളോ ലഭിക്കും. ശത്രു ശല്യത്തെ പരാജയപ്പെടുത്തും. പിതൃസ്വത്ത് ലഭിക്കും. ഉദ്യോഗത്തിൽ ഉയർന്ന സ്ഥാനത്തെത്തും. പുതിയ വീട് നിർമ്മിക്കും. സർക്കാരാനുകൂല്യങ്ങൾ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ശുഭദിനം-ചൊവ്വ
മകയീരം
വിചാരിക്കാത്ത സന്ദർഭത്തിൽ ധനലാഭമുണ്ടാകും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കും. ദൂരയാത്രകൾ ഗുണം ചെയ്യും. വിദ്യാഭ്യാസപരമായി ഉയർച്ചയുണ്ടാകും. തറവാട്ടുസ്വത്ത് അധീനതയിലാകും. ആഡംബര വസ്തുക്കളിൽ നിന്ന് ലാഭം വർദ്ധിക്കും. ശുഭദിനം- വ്യാഴം
തിരുവാതിര
വ്യാപാരത്തിൽ കൂടുതൽ ധനമുണ്ടാകും. പ്രവർത്തനങ്ങൾ യഥാകാലം ചെയ്തു തീർക്കാനവസരം ലഭിക്കും. യാത്രയിൽ ഗുണമുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. പരീക്ഷയിൽ ഉന്നത വിജയമുണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. സമൂഹമധ്യത്തിൽ അന്തസ് ഉയരും. അന്യരിൽ നിന്ന് സഹായം ലഭിക്കും. ശുഭദിനം- ശനി
പുണർതം
ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. അനാവശ്യ സംഭാഷണങ്ങളിൽ നിന്ന് കഴിവതും ഒഴിവാകുക. ദീർഘകാലമായി കടം കൊടുത്തപണം തിരികെ ലഭിക്കും. പൂർവികസ്വത്ത് കൈവശമാകും. മനസ് ഊർജസ്വലവും സന്തോഷഭരിതവുമാകും. കുടുംബസൗഖ്യമുണ്ടാകും. വ്യാപാരരംഗത്ത് മെച്ചമുണ്ടാകും. ശുഭദിനം-ഞായർ
പൂയം
സ്ഥാനക്കയറ്റത്തിനുള്ള തടസം നീങ്ങും. സാമ്പത്തികമായി ഉയർച്ച അനുഭവപ്പെടും. സുഖകരമായ സാഹചര്യങ്ങളിൽ കഴിയാനിടവരും. ഉദ്യോഗത്തിൽ പല നേട്ടങ്ങളുണ്ടാകും. ചെറിയ തോതിൽ ചികിത്സാച്ചെലവുകൾ വേണ്ടിവരും. യാത്രകൾ ചെയ്യേണ്ടിവരും. സമൂഹ മദ്ധ്യത്തിൽ അന്തസ് ഉയരും. ശുഭദിനം-തിങ്കൾ
ആയില്യം
കുടുംബാന്തരീക്ഷം സുഖകരമായിരിക്കും. വ്യാപാരരംഗത്ത് മെച്ചമുണ്ടാകും. മംഗല്യയോഗവും സന്താനഭാഗ്യവും. പുതിയ ഭൂമി അധീനതയിലാകും. കലാകാരൻമാർക്ക് അനുകൂലം. ഉപരിപഠനത്തിന് യോഗം. നഷ്ടപ്പെട്ട രേഖകൾ തിരിച്ചു കിട്ടും. കൃഷിയിൽ നിന്ന് ആദായം. ശുഭദിനം-തിങ്കൾ
മകം
സ്ഥാനപ്രാപ്തിയും അധികാരപ്രാപ്തിയും ഉണ്ടാകും. സന്താനങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഡോക്ടർമാർ, വക്കീലൻമാർ എന്നിവർക്ക് നല്ല സമയം. ബിസിനസിൽ അഭിവൃദ്ധി. ഭാര്യയുടെ കുടുംബസ്വത്ത് വീതംവയ്ക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ശുഭദിനം -വെള്ളി
പൂരം
എല്ലാപ്രവർത്തനരംഗത്തും നൈപുണ്യം പ്രദർശിപ്പിക്കും. വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാകും. സിവിൽ കേസുകളിൽ അനുകൂലം. വാഹനങ്ങളിൽ നിന്ന് വരുമാനം വർദ്ധിക്കും. രാഷ്ട്രീയപ്രവർത്തകർക്ക് വളരെ അനുകൂലം. ആഘോഷങ്ങളിൽ സജീവമാകും. ശുഭദിനം-ചൊവ്വ
ഉത്രം
അപ്രതീക്ഷിതമായി സഹായങ്ങളും വാഗ്ദാനങ്ങളും ഉണ്ടാകും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധകൂടും.നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരിച്ച് കിട്ടും. സഹോദരസ്ഥാനത്തുള്ളവർ സഹായിക്കും. മത്സരപ്പരീക്ഷകളിൽ വിജയം. ബിസിനസ് അഭിവൃദ്ധിപ്പെടും. ഉന്നതരുമായി സൗഹൃദം സ്ഥാപിക്കും. സാംസ്‌കാരിക രംഗത്ത് അംഗീകാരം വർദ്ധിക്കും. ശുഭദിനം - വ്യാഴം
അത്തം
ശത്രുക്കളുടെ മേൽ വിജയം നേടും. ഏജൻസികളിൽ നിന്ന് കിട്ടേണ്ടുന്ന പണം കിട്ടും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. വാക്‌തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. ആരോഗ്യം തൃപ്തികരമായിരിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. കർമ്മരംഗത്ത് കരുതൽ ആവശ്യം. ടെസ്റ്റുകളിൽ വിജയിക്കും. ശുഭദിനം -ഞായർ
ചിത്തിര
നിർമ്മാണ സംബന്ധമായ കരാറുകളിൽ നിന്ന് പ്രതീക്ഷയിലും കവിഞ്ഞ ആദായം. സർവീസിൽ പ്രമോഷൻ ലഭിക്കും. ചില സംഗതികളിൽ മദ്ധ്യസ്ഥത വഹിക്കേണ്ടി വരും. ശത്രുക്കളുടെ പ്രവർത്തനത്തെ പരാജയപ്പെടുത്തും. വളരെയധികം യാത്രകൾ വേണ്ടി വരും. വീട്ടിൽ ചില മംഗളകാര്യങ്ങൾ നടക്കും. പുതിയ വാഹനം വാങ്ങിക്കും. ശുഭദിനം - വെള്ളി
ചോതി
ദാമ്പത്യസുഖവും മന:സന്തോഷവും ഉണ്ടാകും. കലാരംഗത്തുള്ളവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. അത്യദ്ധ്വാനത്താൽ പ്രവർത്തനവിജയവും സാമ്പത്തിക നേട്ടവും. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും. സുഹൃദ് സഹായ ഗുണത്താൽ വിവാഹത്തിന് തീരുമാനമാകും. ശുഭദിനം -ബുധൻ
വിശാഖം
പുതിയ ഉദ്യോഗത്തിന് നിയമനം ലഭിക്കും. കുടുംബസമേതം തീർത്ഥയാത്രയ്ക്ക് പുറപ്പെടും. സ്ത്രീകൾക്ക് വിശേഷപ്പെട്ട സമ്മാനങ്ങൾ ലഭിക്കും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. അന്യദേശത്തുള്ളവർ നാട്ടിൽ തിരിച്ചു വരും. സ്വന്തമായി കച്ചവടം തുടങ്ങി അതിൽ വിജയിക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ശുഭദിനം - തിങ്കൾ
അനിഴം
ചെയ്യേണ്ട കാര്യങ്ങൾ ഏതുവിധേനയും ചെയ്തു തീർക്കും. ബന്ധുജന സഹായത്താൽ നല്ല ജോലി ലഭിക്കും. അവധിയെടുത്ത് ഉല്ലാസയാത്രകൾ പോകേണ്ടിവരും. ഔദ്യോഗിക രംഗത്ത് നേട്ടങ്ങളുണ്ടാകും. മക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. വാഹനമോ ഗൃഹമോ വാങ്ങാനിടവരും. കൃഷിയിൽ നിന്ന് ലാഭമുണ്ടാകും. ശുഭദിനം -വ്യാഴം
തൃക്കേട്ട
ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം ശരിയാകുമെങ്കിലും പല പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് അനുകൂലം. കർമ്മരംഗം വിപുലമാക്കും. പണയ ആഭരണങ്ങളോ വസ്തുക്കളോ തിരിച്ചെടുക്കും. യാത്രയിൽ നിന്ന് ആദായം. ശുഭദിനം -വെള്ളി
മൂലം
സമ്പത്ത് വർദ്ധിക്കും. പുണ്യകർമ്മങ്ങൾക്ക് അവസരം. സജ്ജനങ്ങളുമായി ബന്ധപ്പെടും. കർഷകർക്ക് നല്ല ആദായമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയമുണ്ടാകും. സാധാരണയിൽ കവിഞ്ഞ ജോലി ചെയ്യേണ്ടിവരും. മന്ദഗതിയിലുള്ള ബിസിനസ് പുരോഗമിക്കും. ശുഭദിനം -ചൊവ്വ
പൂരാടം
കർമ്മസ്ഥാനം മോടി പിടിപ്പിക്കും. വക്കീലൻമാർക്ക് അനുകൂലം. അനാവശ്യച്ചെലവുകൾ വർദ്ധിക്കും. എല്ലാരംഗങ്ങളിലും കൃത്യനിഷ്ഠപാലിക്കും. കർഷകർക്ക് നല്ല ആദായമുണ്ടാകും. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് അനുകൂലം. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം. ശുഭദിനം - ചൊവ്വ
ഉത്രാടം
ബന്ധുക്കളാൽ ഗുണമുണ്ടാകും. വിദേശവ്യാപാരത്തിൽ മെച്ചം. യാത്രകൾ ആവശ്യമായി വരും. മുമ്പ് ചെയ്ത കാര്യങ്ങൾക്ക് ഗുണം കിട്ടുന്ന സമയമാണ്. കാർഷിക മേഖലയിൽ ആദായം പ്രതീക്ഷിക്കാം. ധാരാളം യാത്രകൾ ആവശ്യമായി വരും. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ ശ്രദ്ധിക്കണം.ശുഭദിനം -ശനി
തിരുവോണം
സമുദായത്തിൽ മാന്യത നേടും. ജോലിയിൽ പ്രമോഷൻ സാദ്ധ്യത. ലോണുകൾ പെട്ടെന്ന് ശരിപ്പെട്ട് കിട്ടും. സാമ്പത്തികമായി പുരോഗതി. ബാങ്ക് ജീവനക്കാർക്ക് പ്രമോഷൻ. പൂർവ്വിക സ്വത്ത് അധീനതയിലാകും. വിദ്യാർത്ഥികൾക്ക് മെച്ചമായ പരീക്ഷാവിജയം നേടും. ശുഭദിനം-ബുധൻ
അവിട്ടം
എഴുത്തുകാർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. സമൂഹത്തിൽ ഉന്നത പദവി അലങ്കരിക്കും. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സേവനപ്രവർത്തനങ്ങൾ ഏറ്റെടുത്ത നടത്തും. ബിസിനസ് കാര്യങ്ങളിൽ സർക്കാർ ഇടപെടലുണ്ടാകും. ശുഭദിനം -വെള്ളി
ചതയം
വാതുവെക്കാനം ഏത് മാർഗമുപയോഗിച്ചും തൻകാര്യം നേടിയെടുക്കാനുമുള്ള കഴിവ് പ്രദർശിപ്പിക്കും. പതിവിലുമധികം യാത്രകൾ ചെയ്യേണ്ടിവരും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരിച്ചു കിട്ടും. ചെറുകിട വ്യാപാരികൾക്ക് അനുകൂലം. ജോലിക്ക് പണം ചെലവഴിക്കും. ശുഭദിനം -തിങ്കൾ
പൂരുരൂട്ടാതി
ജോലി സ്ഥിരമാകും. ഭൂമി ക്രയവിക്രയം നടക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി ദൃശ്യമാണ്. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. ഏജൻസി ഏർപ്പാടുകൾ പരസ്യങ്ങൾ എന്നിവ മുഖേന പണം കിട്ടാനിടയുണ്ട്. സന്താനങ്ങൾക്ക് ശ്രേയസ് വർദ്ധിക്കും. ബിസിനസ് അഭിവൃദ്ധിപ്പെടും. ശുഭദിനം -ബുധൻ
ഉത്തൃട്ടാതി
ധിഷണാപരമായ പ്രവർത്തിക്കും. ദൂരയാത്രകൾ ആസൂത്രണം ചെയ്യും. പ്രായം കവിഞ്ഞു നിൽക്കുന്നവർ വിവാഹം കഴിക്കും. ചില കാര്യങ്ങളിൽ സർക്കാർ ഇടപെടലുണ്ടാകും. ഭൂമി വാങ്ങാൻ ഇടയുണ്ട്. മംഗളകർമ്മങ്ങളിൽ പങ്കുകൊള്ളും. പിതൃസ്വത്ത് ഭാഗിച്ചു കിട്ടും. പരീക്ഷയിൽ വിജയിക്കും. ശുഭദിനം -വെള്ളി
രേവതി
ഹർജികൾ എഴുത്തുകൾ മുഖേന സാമ്പത്തിക നേട്ടം ഉണ്ടാകും. വീട് മാറി താമസിക്കേണ്ടിവരും. പൗരാണിക മുതലുകൾ നഷ്ടപ്പെടാനിടയുണ്ട്. വാഹനങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. സ്ത്രീജനങ്ങളുമായി സൗഹൃദമുണ്ടാകും. പുതിയ വ്യവസായങ്ങൾ ആരംഭിക്കും. ശുഭദിനം -വെള്ളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |