SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.00 AM IST

കായലിൽ സ്കൂബ ടീം പരിശോധന

eastkallada-

കൊല്ലം: മൺറോത്തുരുത്ത് പഞ്ചായത്ത് പേഴുംതുരുത്ത് ഇടച്ചാൽ പാലത്തിന് സമീപം കായൽത്തീരത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സ്കൂബ ടീമിന്റെ സഹായത്തോടെ പരിശോധന നടത്തി. കിഴക്കേകല്ലട എസ്.ഐ അനന്തു മോഹന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം രണ്ട് മണിക്കൂറോളം കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കൂടുതൽ അസ്ഥിഭാഗങ്ങളോ അന്വേഷണത്തിന് സഹായകമായ തെളിവുകളോ കണ്ടെത്താനായില്ല. ഈ മാസം 12നാണ് കായൽത്തീരത്ത് തലയോട്ടിയുടെ ഭാഗം കണ്ടെത്തിയത്. തലയോട്ടി ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL