SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.00 AM IST

ലഹരിക്കെതിരെ വിദ്യാർത്ഥികൾ അണിനിരക്കണം: ബിന്ദു കൃഷ്ണ

adv-bindu-krishna-

കൊല്ലം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ വിദ്യാർത്ഥികൾ അണിനിരക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ടി.കെ.ഡി.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജില്ലാതല ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജീവിതമാണ് ലഹരിയെന്ന ബോദ്ധ്യം വിദ്യാർത്ഥികളിൽ വളർത്തണമെന്നും ലഹരിക്ക് അടിപ്പെട്ട സഹപാഠികളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വിദ്യാർത്ഥികൾ മുൻകൈയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോർപ്പറേഷൻ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ. എം.എസ്.ഗോപകുമാർ അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ.ലതാദേവി മുഖ്യപ്രഭാഷണം നടത്തി. അസി. എക്സൈസ് കമ്മിഷണർ ബി.എൽ.ഷിബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി. എക്സൈസ് കമ്മിഷണർ വി.സി.ബൈജു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ, ജില്ലാ വിമുക്തി കോ ഓർഡിനേറ്റർ അരവിന്ദ് ഘോഷ്, എക്സൈസ് ഇൻസ്പെക്ടർ പി.ശങ്കർ, പ്രിൻസിപ്പൽ എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL