ഗവ. മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം
Tuesday 26 May 2026 12:34 AM IST
മുളങ്കുന്നത്തുകാവ്: ഐ.എം.എ മെഡിക്കൽ സ്റ്റുഡന്റസ് നെറ്റ്വർക്ക് കേരളം സംഘടിപ്പിച്ച 'ഇന്റലക്ട 2.0' ദേശീയ മെഡിക്കൽ ക്വിസ് മത്സരത്തിൽ തൃശൂർ ഗവ. ഗവൺമെന്റ് മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനം നേടി. 43ാം ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളായ നദീം അഹമ്മദ്, ആർ.എസ്.രോഹൻ, ലുഖ്മാൻ സഗീർ എന്നിവരടങ്ങിയ ടീമാണ് നേട്ടം കൈവരിച്ചത്. ഐ.എം.എ എം.എസ്.എൻ. മുളങ്കുന്നത്തുകാവ് ബ്രാഞ്ച് യൂണിറ്റിനെ പ്രതിനിധീകരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നടന്ന ഫൈനലിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച 74 ടീമുകളെ പിന്നിലാക്കിയാണ് തൃശൂർ മെഡിക്കൽ കോളേജിന്റെ വിജയം.