സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ

Tuesday 26 May 2026 1:07 AM IST

തിരുവനന്തപുരം: പാളയം കണ്ണിമേറ മാർക്കറ്റിൽ അനധികൃതമായി നിർമ്മിച്ച കച്ചവട കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയ മേയർ വി.വി.രാജേഷിന്റെ നടപടി അഭിനന്ദനാർഹമാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. ജില്ലാ നേതൃയോഗത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ചീഫ് കോ ഓർഡിനേറ്റർ ഡോ.എഫ്.എം.ലാസർ,ടി.പി.പ്രേംകുമാർ,വിപിൻദാസ് പൂന്തറ,മര്യക്കുട്ടി ജസ്റ്റിൻ,ജഗതി രാജൻ,മഞ്ജു സന്തോഷ് കുമാർ,ത്രസമ്മ വലിയതുറ,റെജീന പൂന്തുറ,ജലസ്തിൻ എന്നിവർ സംസാരിച്ചു.