ജില്ലാ ദുരന്ത നിവാരണ പരിശീലനം
Tuesday 26 May 2026 1:58 AM IST
തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന ദുരന്ത നിവാരണ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല “യുവ ആപത്ത് മിത്ര” പരിശീലന പരിപാടിക്ക് സമാപനമായി.ശ്രീകാര്യം ലയോള കോളേജിൽ നടന്ന സപ്തദിന റസിഡൻഷ്യൽ ക്യാമ്പിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള എൻ.എസ്.എസ് വോളന്റിയർമാർ പങ്കെടുത്തു.സമാപന സമ്മേളനം എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ.ഡി.ദേവിപ്രിയ ഉദ്ഘാടനം ചെയ്തു.ചെമ്പഴന്തി ശ്രീനാരായണ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.അഭിലാഷ്,ഡോ.ഡി.പ്രീതാരാജ്,രാജലക്ഷ്മി,ആരവ് അമൽ എസ്.കുമാർ തുടങ്ങിയവർ പങ്കെടുത്തു.