ട്രെയിനർമാർക്ക് പരിശീലനം

Monday 25 May 2026 11:44 PM IST

പത്തനംതിട്ട: സെൻസസ് 2027ന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപെട്ട 44 ഫീൽഡ് ട്രെയിനർമാർക്കുള്ള പരിശീലനം നൽകി. മേയ് 18 മുതൽ 23വരെ രണ്ട് ബാച്ചുകളിലായാണ് പരിശീലനം നൽകിയത്. ജില്ല സെൻസസ് ഓഫീസറായ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എ വിജയൻ ഉദ്ഘാടനം ചെയ്തു. സെൻസസ് ഡയറക്ടറേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ സി.കെ.കാർത്തിക, തിരുവല്ല ആർ.ഡി.ഒ സീനിയർ സൂപ്രണ്ട് കെ.എസ്.സിറോഷ് എന്നിവർ ക്ലാസുകൾ നയിച്ചു. സെൻസസിന്റെ ഫീൽഡ് പ്രവർത്തനങ്ങൾ നിർവഹിക്കുന്ന എന്യുമറേറ്റർമാർ സൂപ്പർവൈസർമാർ എന്നിവർക്കുള്ള പരിശീലനം മേയ് 28മുതൽ ജൂൺ 23വരെ ചാർജ് തലങ്ങളിൽ നടത്തും.