സമ്മാന കൂപ്പൺ പ്രകാശനം
Monday 25 May 2026 11:40 PM IST
തിരുവല്ല : ജില്ലയുടെ പ്രഥമ ചുണ്ടൻ വള്ളമായ നിരണം ചുണ്ടന്റെ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താനായി നിരണം ബോട്ട് ക്ലബ് പുറത്തിറക്കിയ സമ്മാന കൂപ്പൺ വർഗീസ് മാമ്മൻ എം.എൽ.എ പ്രകാശനം ചെയ്തു.വൈസ് പ്രസിഡന്റ് രാജൻ കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നിരണം ചുണ്ടൻ ക്യാപ്റ്റൻ കെ.ജി.ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. നിരണം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ, നിരണം രാജൻ, രാജു പുളിമ്പള്ളിൽ, ജിബിൻ പുളിമ്പള്ളി,അജോയ് കടപ്പിലാരിൽ,അനീഷ് എം.ബി,ബിജി വർഗീസ്, റെന്നി തോമസ്, മോനിച്ചൻ, വള്ളസമിതി സെക്രട്ടറി ബിജു, റെന്നി കെടുവശ്ശേരിൽ, ബോസ് കടപ്പിലാരിൽ,ജേക്കബ് ജോർജ്,റോബി തോമസ്, വർഗീസ് പി.ജി. എന്നിവർ സംസാരിച്ചു.