രക്തഅണലിയെ പിടികൂടി.
വടശ്ശേരിക്കര: വടശ്ശേരിക്കര കടമാൻകുന്ന് അമ്പലത്തിന് സമീപം താമസിക്കുന്ന വാഴയിൽ വത്സമ്മയുടെ വീട്ടുപറമ്പിൽ നിന്നും രക്തഅണലിയെ പിടികൂടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റാന്നിയുടെ വിവിധ പ്രദേശങ്ങളിൽ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് വടശ്ശേരിക്കരയിലും വിഷപ്പാമ്പിനെ കണ്ടെത്തിയത്.നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ പാമ്പിനെ അംഗീകൃത പാമ്പ് പിടുത്തക്കാരൻ റാന്നി സ്വദേശിയായ മാത്തുക്കുട്ടി എത്തിയാണ് സുരക്ഷിതമായി പിടികൂടിയത്. വത്സമ്മയുടെ വീടിന് സമീപം പാമ്പിനെ കണ്ടയുടൻ തന്നെ വീട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. അതീവ വിഷമുള്ള ഇനത്തിൽപ്പെട്ട രക്തഅണലിയെ യാതൊരുവിധ പരിക്കുകളും ഏൽപ്പിക്കാതെയാണ് ഇദ്ദേഹം പിടികൂടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയി തന്നെ മൂർഖൻ പാമ്പിനെയും പെരുമ്പാമ്പിനെയും അദ്ദേഹം പിടികൂടി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.