 ഭാഗ്യ​ലക്ഷ്മി മാര്യേജ് എൻഡോ​വ്‌മെന്റ് ശ്രീക​ണ്‌ഠേ​ശ്വര ക്ഷേത്രത്തിൽ ഒമ്പതാമത് മിന്നുകെട്ട്

Tuesday 26 May 2026 12:08 AM IST
ഭാ​ഗ്യ​ല​ക്ഷ്​മി മേര്യേ​ജ് എൻ​ഡോ​വ്‌​മെന്റ് പ​ദ്ധ​തി​യി​ലെ ഒൻപതാമത്തെ വി​വാ​ഹം ശ്രീക​ണ്‌ഠേ​ശ്വര ക്ഷേത്ര​ത്തിൽ നടന്നപ്പോൾ

കോഴിക്കോട്: ശ്രീ​ക​ണ്‌​ഠേ​ശ്വ​ര​ക്ഷേത്ര ​യോ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ നിർധന യുവ​തി​കൾക്കായി ഏർപ്പെ​ടു​ത്തിയ ഭാ​ഗ്യ​ല​ക്ഷ്​മി മാര്യേ​ജ് എൻ​ഡോ​വ്‌​മെന്റ് പ​ദ്ധ​തി​യി​ൽ ഒൻപതാമത്തെ വി​വാ​ഹം ശ്രീക​ണ്‌ഠേ​ശ്വര ക്ഷേത്ര​ത്തിൽ നടന്നു. വെസ്റ്റ്ഹിൽ കുമ്മാ​ട്ടി​ക്കുളം വയ​ലി​ലുള്ള അന്തോണിയുടെ മകൾ അഞ്ജ​ലിയും നട​ക്കാവ് സി .എം.സി കോള​നി​യി​ലെ രാജുവിന്റെ മകൻ കണ്ണനുമാണ് വിവാ​ഹി​ത​രായ​ത്. ശ്രീക​ണ്‌ഠേ​ശ്വര ക്ഷേത്ര​യോ​ഗം വൈസ് പ്രസി​ഡന്റും കൊ​ച്ചിൻ ബേക്ക​റി ഉട​മ​യു​മായ എം. പി ര​മേ​ഷിന്റെ മകൾ ഭാഗ്യ​ല​ക്ഷ്മി​യുടെ സ്​മ​ര​ണാർ​ത്ഥം ഏർപ്പെ​ടു​ത്തിയതാണ് ഭാഗ്യ​ലക്ഷ്മി മേര്യേജ് എൻഡോ​വ്‌മെന്റ് പദ്ധ​തി. വ​ധുവിനു​ള​ള സ്വർ​ണ്ണാ​ഭ​ര​ണ​ങ്ങൾ എം.പി. ര​മേഷും ഭാര്യ ലവീ​ണ ര​മേഷും ചേർ​ന്ന് സ​മ്മാ​നി​ച്ചു. വധൂ​വ​രൻമാർക്കുള്ള വി​വാ​ഹ​ വ​സ്​ത്ര​ങ്ങൾ ക്ഷേത്ര​യോഗം ഡയ​രക്ടറും ശ്രീക​ണ്‌ഠേ​ശ്വര ക്ഷേത്ര​യോഗം കാ​ലിക്ക​റ്റ് ടെ​ക്​സ്റ്റ​യിൽ​സ് ഉ​ട​മയുമായ പി. പി. മു​കു​ന്ദൻ നൽ​കി. വൈസ് പ്രസി​ഡന്റ് രമേഷ് എം.പി അദ്ധ്യ​ക്ഷത വഹിച്ചു. കോർപ്പ​റേ​ഷൻ ഡെപ്യൂട്ടി മേയർ എസ് ജയശ്രീ മുഖ്യാ​തി​ഥി​യാ​യി​. മുൻ എം.എൽ.എ തോട്ട​ത്തിൽ രവീ​ന്ദ്രൻ, ക്ഷേത്ര​യോഗം ഡയ​റ​ക്ടർമാർ, ഭര​ണ​സ​മിതി അംഗ​ങ്ങൾ, പ്രവർത്തക സമിതി അംഗ​ങ്ങൾ, പ്രാദേ​ശിക കമ്മിറ്റി കൺവീ​നർമാർ, ഓഫീസ് സ്റ്റാഫ് എന്നി​വർ സംബന്ധിച്ചു. ഭക്ഷ​ണ​മ​ട​ക്ക​മുള്ള മറ്റ് ചെല​വു​കളും ക്ഷേത്ര​യോഗമാണ് വഹിച്ചത്.