കെ.എം. അഭിജിത്ത് സന്ദർശിച്ചു

Tuesday 26 May 2026 12:03 AM IST
കാവിലും പാറയിലെ കൃഷിനാശം സഭവിച്ച പ്രദേശങ്ങൾ കെ എം അഭിജിത്ത് എം എൽ എ സന്ദർശിക്കുന്നു.

കു​റ്റ്യാ​ടി​:​ ​കാ​വി​ലും​പാ​റ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ആ​ഞ്ഞ​ടി​ച്ച​ ​കാ​റ്റി​ലും​ ​ശ​ക്ത​മാ​യ​ ​മ​ഴ​യി​ലും​ ​കൃ​ഷി​ ​നാ​ശ​വും​ ​വീ​ടു​ക​ളും​ ​ത​ക​ർ​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​കൃ​ഷി​മ​ന്ത്രി​യും​ ​ബ​ന്ധ​പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​സ​ന്ദ​ർ​ശി​ച്ച് ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​കെ.​എം​ ​അ​ഭി​ജി​ത്ത് ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ ​കൃ​ഷി​നാ​ശം​ ​സം​ഭ​വി​ച്ച​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു.​ ​നി​ര​വ​ധി​ ​ക​ർ​ഷ​ക​ർ​ക്ക് ​കൃ​ഷി​ ​നാ​ശം​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​ഏ​ക​ദേ​ശം​ ​അ​ൻ​പ​ത് ​കോ​ടി​യോ​ളം​ ​രൂ​പ​യു​ടെ​ ​നാ​ശ​ന​ഷ്‌​ട​മാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​ ​ ​പ്ര​ശ്ന​ ​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​എ​ത്തി​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്തി​യെ​ന്നും​ ​ജ​ന​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കു​മെ​ന്നും​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു