എഫ്.ആൻഡ്.എഫ് വാർഷികാഘോഷം
Tuesday 26 May 2026 12:05 AM IST
കൊല്ലം: എഫ്.ആൻഡ്.എഫ് അമ്യൂസ്മെന്റ് റൈഡ് ഇൻഡസ്ട്രീസിന്റെ പന്ത്രണ്ടാം വാർഷികാഘോഷം വിഷ്ണുമോഹൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജാരിയത്ത് അദ്ധ്യക്ഷയായി. എഫ്.ആൻഡ് എഫിന്റെ പുതിയ യൂണിറ്റ് മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എം.നൗഷാദ് ചികിത്സാ സഹായം വിതരണം ചെയ്തു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സദക്കത്ത് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. നൗഷാദ് യൂനുസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.പി.സജിനാഥ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ ഷാജഹാനും ഡയറക്ടർ ജലജ ഷാജഹാനും നേതൃത്വം നൽകി.