ജവഹർ ബാൽ മഞ്ച് 'സർഗാത്മക ക്യാമ്പ്

Monday 25 May 2026 9:14 PM IST

​ഉദുമ: ജവഹർ ബാൽ മഞ്ച് ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കിളിക്കൂട്ടം സർഗാത്മക ക്യാമ്പ് സംഘടിപ്പിച്ചു. പ്രിയദർശിനി മന്ദിരത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഗീത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കുട്ടികളിലെ സർഗ വാസനകളെ പരിപോഷിപ്പിക്കാനുള്ള ക്യാമ്പ് അഭിലാഷ് പൊയിനാച്ചി നിയന്ത്രിച്ചു. അഡ്വ.ഹന സമീർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. ഷിബു കടവങ്ങാനം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീധരൻ വയലിൽ, സുകുമാരി ശ്രീധരൻ, വേണു പള്ളം, ശംഭു ബേക്കൽ, പി.പി.ശ്രീധരൻ, രതീഷ് ഞെക്ലി, വാസു മാങ്ങാട്, സജി ബേക്കൽ, പഞ്ചായത്തംഗങ്ങളായ മംഗളവതി , ചന്ദ്രൻ നാലാംവാതുക്കൽ, കൃഷ്ണൻ പള്ളം, സി കെ.വേണു എന്നിവർ പ്രസംഗിച്ചു. ധർമ്മപാലൻ ഞെക്ലി, രാകേഷ് മേൽബാര, ഹർഷ ഷിബു, ടി.കെ.നിഷിത , മണികണ്ഠൻ ഞെക്ലി, ശശിധരൻ ഉദയമംഗലം എന്നിവർ നേതൃത്വം നൽകി.

മാജിക് ഷോയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.