സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന
Tuesday 26 May 2026 12:36 AM IST
കൊടുങ്ങല്ലൂർ: സബ് ആർ.ടി.ഒ ഓഫിസിന്റെ കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തി. കോട്ടപ്പുറത്തുള്ള ഫിറ്റ്നസ് പരിശോധനാ കേന്ദ്രത്തിലായിരുന്നു പരിശോധന. 61 ഓളം വാഹനങ്ങൾ പരിശോധനയ്ക്കു ഹാജരാക്കി. 11 വാഹനങ്ങൾക്ക് സുരക്ഷാ സ്റ്റിക്കറുകൾ നൽകുകയും 50 വാഹനങ്ങൾ വിവിധ കാരണങ്ങളാൽ ന്യൂനത പരിഹരിക്കുന്നതിനായി തിരിച്ചുവിടുകയും ചെയ്തു. കൊടുങ്ങല്ലൂർ ജോയിന്റ് ആർ.ടി.ഒ എൻ.എസ്.കിഷോർ കുമാറിന്റെ നേതൃത്വത്തിൽ എം.വി.ഐമാരായ വിനീത്, ജഗൻ ലാൽ, എ.എം.വി.ഐമാരായ നിബി, സനീഷ്, ശ്രീജിത്ത്, രാജു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ഡ്രൈവർമാർക്കും ഡോർ അറ്റന്റേഴ്സിനും ബോധവത്കരണ ക്ലാസും നടത്തി.