സ്നേഹസാന്ദ്രം പുരസ്‌‌കാരം

Tuesday 26 May 2026 1:08 AM IST

മലയിൻകീഴ്: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീർ ബാബുവിന് ഈ വർഷത്തെ സ്നേഹസാന്ദ്രം പുരസ്കാരം നൽകുമെന്ന് സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഷീജാ സാന്ദ്ര വാർത്താക്കുറിപ്പിൽ അറിയിച്ചു. 29ന് തൈക്കാട് ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ ശില്പവും പ്രശസ്‌തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം മന്ത്രി ബിന്ദു കൃഷ്ണ നൽകും. എം.ആർ.ബൈജു എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.