ചലച്ചിത്ര ദൃശ്യമാദ്ധ്യമ കോഴ്സ്

Tuesday 26 May 2026 1:02 AM IST

തിരുവനന്തപുരം: ദൃശ്യമാദ്ധ്യമ,ചലച്ചിത്ര രംഗങ്ങളിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നൂറുൽ ഇസ്ലാം സർവകലാശാല ആരംഭിച്ച പുതിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.സർവകലാശാലയ്ക്ക് കീഴിലുള്ള സുകുമാരി സ്‌കൂൾ ഒഫ് മൾട്ടി മീഡിയ ആൻഡ് ഫിലിം ടെക്‌നോളജിയുടെ ആഭിമുഖ്യത്തിലാണ് പ്രവേശനം.വിഷ്വൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ,ഫിലിം മേക്കിംഗ് എന്നിവയിൽ ബിരുദ കോഴ്സുകളും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദ കോഴ്സുകളുമാണുള്ളത്.ബി.എസ്.സി ഹോണേഴ്സ് ആനിമേഷൻ ആൻഡ് ഡിജിറ്റൽ ഡിസൈൻ കോഴ്സിലും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.ഫോൺ: 8943352456.