കെ.പി.കറുപ്പൻ അനുസ്മരണം

Tuesday 26 May 2026 1:00 AM IST

വിഴിഞ്ഞം: പണ്ഡിറ്റ് കെ.പി. കറുപ്പന്റെ ജന്മദിന വാർഷികത്തോടനുബന്ധിച്ച് ധീവരസഭ പനത്തുറ കരയോഗ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി.ബൈജു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി. സുധർമ്മൻ അദ്ധ്യക്ഷനായി.പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്തൻ,വി.പി.ബാലകൃഷ്ണൻ,വി.മധു,ജി.മുരുകൻ തുടങ്ങിയവർ പങ്കെടുത്തു. കരയോഗം സെക്രട്ടറി പി.വിജു സ്വാഗതവും,ട്രഷറർ എസ്.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.