പുരസ്കാരങ്ങൾ വിതരണം ചെയ്തു
Monday 25 May 2026 11:01 PM IST
പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെനേതൃത്വത്തിൽ നടന്ന ക്ലിന്റ് സ്മാരക ജില്ല ബാലചിത്രരചന മത്സരത്തിന്റെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മൊമന്റോയും ജില്ലാ ശിശുക്ഷേമ സമിതി ഓഫിസിൽ നടന്ന ചടങ്ങിൽ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ സി. ശ്യാം വിതരണം ചെയ്തു. ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് ആർ. അജിത്കുമാർ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പൊന്നമ്മ ,ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ, ട്രഷറാർ ദീപു എ.ജി തുടങ്ങിയവർ പ്രസംഗിച്ചു .