മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
കാളികാവ്: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നാട് അണി നിരന്ന് കാളികാവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചു. പഞ്ചായത്തിലെ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, ആരോഗ്യ കൂട്ടായ്മകൾ, വളണ്ടിയർമാർ തുടങ്ങി നാനൂറോളം പേർ പങ്കെടുത്ത ശുചീകരണ യജ്ഞമാണ് നടത്തിയത്. രാവിലെ ഏഴു മണി ക്ക് പഞ്ചായത്ത് പരിസരത്ത് വെച്ച് പഞ്ചായത്ത് പ്രസിഡന്റ് രമാരാജൻ ഉദ്ഘാടനം ചെയ്തു. പകർച്ചവ്യാധികളുടെ വ്യാപനം തടയുക, കൊതുകു നശീകരണം നടപ്പിലാക്കുക,ശുചീകരണ ബോധവദ്കരണം നടത്തുക തുടങ്ങിയുള്ള കാര്യങ്ങൾ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കിയത്.നാനൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ നാലു വിഭാഗമായി തിരിഞ്ഞാണ് ശുചീകരണം നടത്തിയത്. മോണിംഗ് വാക്കേഴ്സ് കൂട്ടായ്മ, മെക് സെവൻ അംഗങ്ങൾ, ട്രോമാ കെയർ,ആരോഗ്യ പ്രവർത്തകർ,ക്ലബ്ബ് പ്രവർത്തകർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ എൻ .സവാദ്,വി.പി മുജീബ്,എം .ജിംഷാദ്,ഹെൽത്ത് ഇൻസ് പെക്ടർ ടി.കെ പ്രതീഷ്,ശറഫു ചോലാസ്,കെ.ടി.നാസർ, തുടങ്ങിയവരും നാട്ടുകാരും പങ്കടുത്തു.