സാഹിത്യോത്സവ് സമാപിച്ചു
Tuesday 26 May 2026 12:07 AM IST
മുക്കം: 33ാ-ാമത് എഡിഷൻ കാരശ്ശേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി സർക്കാർപറമ്പിൽ നടന്ന സാഹിത്യോത്സവിൽ 822 പോയിന്റുകൾ നേടി കക്കാട് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. 803 പോയിന്റുകൾ നേടി ആതിഥേയരായ സർക്കാർപറമ്പ് യൂണിറ്റ് രണ്ടാം സ്ഥാനവും 302 പോയിന്റുകൾ നേടി നെല്ലിക്കാപറമ്പ് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം നിർവഹിച്ചു. സുഹൈൽ റസ മുഈനി അദ്ധ്യക്ഷത വഹിച്ചു.
ആദിൽ മുഹമ്മദ് കെ.സി, ഇബ്റാഹീം കെ.ടി പ്രസംഗിച്ചു. ഹാഫിസ് മുഹമ്മദ് ഷാദിൽ കലാപ്രതിഭയായും ബാസിൽ കെ. കെ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.