ചാലിയാർ ശുചീകരണ കാമ്പെയിൻ
Tuesday 26 May 2026 12:05 AM IST
രാമനാട്ടുകര: മാലിന്യമുക്ത നവകേരളം, സ്വച്ച് സർവേഷൻ പദ്ധതിയുടെ ഭാഗമായി രാമനാട്ടുകര നഗരസഭയിലെ ജലസ്രോതസുകൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി ചാലിയാർ ജനകീയ ശുചീകരണ കാമ്പെയിൻ നടത്തി. അമ്മിഞ്ഞത് കടവ് മുതൽ കോടമ്പുഴ വരെയുള്ള പ്രദേശങ്ങളാണ് ശുചീകരിച്ചത്. മുനിസിപ്പൽ ചെയർപേഴ്‌സൺ കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.കെ മുഹമ്മദ് കോയ, ഫൈസൽ പള്ളിയാളി, അബ്ദുൽ ലത്തീഫ് വി, നദീറ പി.ടി, ആയിഷ ജെസ്ന പി, കള്ളിയിൽ മുംതാസ്, കെ പ്രവീൺ, രാജീവ് കുമാർ എം.കെ, എൻ.സി ഹംസ കോയ, ഷജിൽകുമാർ, പാച്ചീരി സൈതലവി, യു.കെ അഷറഫ്, റഫീഖ് ബേസിക് എന്നിവർ നേതൃത്വം നൽകി.