മഴക്കാലപൂർവ ശുചീകരണം
Monday 25 May 2026 8:55 PM IST
ചങ്ങനാശേരി: ഡി.വൈ.എഫ്.ഐ ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീരണത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ഗവ.മുഹമ്മദ്ൻസ് യു.പി സ്കൂളിൽ നടന്നു. നഗരസഭ കൗൺസിലർ അഡ്വ.പി.എ നസീർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.അശ്വിൻ അനിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സൂരജ് മോഹൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ട്രഷറർ വൈശാഖ് എസ്.പണിക്കർ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ സുബിൻ സാബു മനേഷ് മഠത്താനി, അനന്തു സുരേന്ദ്രൻ, അനന്തു സോജപ്പൻ, ദിവ്യ രാജ് എന്നിവർ പങ്കെടുത്തു.