രാജീവ്ഗാന്ധി അനുസ്മരണം
Monday 25 May 2026 5:51 PM IST
എരുമേലി: കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ.സലിം ഉദ്ഘാടനം ചെയ്തു. ടി.വി. ജോസഫ്, സലിം കണ്ണങ്കര, എൻ.എം.ബഷീർ, അനസ് ഷുക്കൂർ, ജെയിസ്, സുനിൽ ചെറിയാൻ, പി.എം.ബഷീർ, ഷെമീന ലത്തീഫ്, പ്രസന്ന അജി, ജിമ്മി തുങ്കുഴി, ശിവദാസൻ, ഏണസ്റ്റ്, അഭിലാഷ്, ബിനു, രാജൻ അറക്കുളം, നാസർ എം.എസ്, ഷാജി എന്നിവർ പ്രസംഗിച്ചു.