സപ്താഹത്തിന് തുടക്കമായി

Monday 25 May 2026 5:40 PM IST

വൈക്കം:തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. തന്ത്രി കാശാങ്കോടത്ത് നാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ​റ്റി.എൻ.രാധാകൃഷ്ണൻ, യജ്ഞാചാര്യൻ വെച്ചൂർ ജയകൃഷ്ണൻ, എന്നിവർ മുഖ്യ കാർമ്മികരായിരുന്നു. യജ്ഞത്തിന്റെ ദീപപ്രകാശനം കെ.ബിനിമോൻ എം.എൽ.എ നിർവഹിച്ചു. വിഗ്രഹ സമർപ്പണം സജിതാ നടേശനും, നെയ്യ് സമർപ്പണം അരുൺ ദേവസാരംഗും, ഗ്രന്ഥസമർപ്പണം ശ്രീനന്ദ്, അഭിനന്ദ് പ്രദീപ്, യജ്ഞ നിറപറസമർപ്പണം ദേവസ്വം പ്രസിഡന്റ് വി.എം.ഷാജി, നാണയപറസമർപ്പണം സുനിൽകുമാർ പുത്തൻതറ, കലവറ നിറയ്ക്കൽ സുലോജന വേണുഗോപാലും നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.എം.ഷാജി, സെക്രട്ടറി കെ.ഡി.അശോകൻ, എന്നിവർ നേതൃത്ത്വം നൽകി.