പഠനോപകരണ വിതരണം

Monday 25 May 2026 5:37 PM IST

കുമരകം: ചെങ്ങളം കൈരളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ 200 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് വിതരണോദ്ഘാടനം നടത്തി. വി.എസ്.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി എ.സി മിനീഷ്, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോൻ, വാർഡ് മെമ്പർ ശ്രീജ രാജേഷ്, സാഹിത്യ അക്കാദമി അവാർഡ് ജേതാവും കവിയുമായ എം.ആർ രേണുകുമാർ തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു.