പഠനോപകരണ വിതരണം
ഉദുമ: ആൾ കേരള മാർബിൾ ആൻഡ് ടൈൽസ് വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു. ഉദുമ വെസ്റ്റേൺ പ്ലാസയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞിരാമൻ പാട്ടക്കൊച്ചി ഉദ്ഘാടനം ചെയ്തു. കുഞ്ഞികൃഷ്ണൻ തൃക്കരിപ്പൂർ അദ്ധ്യക്ഷത വഹിച്ചു. പത്താംതരത്തിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ.എസ്.അനുരാജ്, കെ.എസ്.അനശ്വര , എൻ.എം.എം.എസ് ഉന്നത വിജയി ദിയ മനോജ്, ആദിത്യ, ബി.എൻ.എ.വി സംസ്ഥാനതല പരീക്ഷയിൽ സ്വർണ മെഡൽ നേടിയ ടി.അശ്വദേവ , ബി.എസ്.സി നേഴ്സിംഗിൽ ഒന്നാം റാങ്ക് നേടിയ അർച്ചന ഗണേഷ്, മിസ്റ്റർ കാസർകോട് സിദ്ധാർത്ഥ് എന്നിവരെ അനുമോദിച്ചു. തൊഴിലാളികളുടെ കുട്ടികൾക്കുളള പഠനോപകരണ കിറ്റും വിതരണം ചെയ്തു. ഉണ്ണിമാധവം തേജസ് പദ്ധതി വിശദീകരിച്ചു. പി.വി.മനേഷ് സംഘടനാ അവലോകനം നടത്തി. ഉമേശൻ ഉദുമ, വിജയൻ അണിഞ്ഞ, ഗണേശൻ നീലേശ്വരം എന്നിവർ സംസാരിച്ചു. രാജേഷ് കുമാർ തൃക്കരിപ്പൂർ സ്വാഗതവും ജയൻ മോനാച്ച നന്ദിയും പറഞ്ഞു.