എം.ജെ.എസ്.എസ്.എ അദ്ധ്യാപക യോഗം

Monday 25 May 2026 5:23 PM IST

കിഴക്കമ്പലം: എം.ജെ.എസ്.എസ്.എ പെരുമ്പാവൂർ മേഖല ഡിസ്ട്രിക്ട് അദ്ധ്യാപക യോഗം മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പ്രസിഡന്റ് ഡോ. മാത്യൂസ് മോർ അന്തിമോസ് ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് ഐസക് ചുണ്ടക്കാടൻ അദ്ധ്യക്ഷനായി. അഡ്വ.ജോബി മാത്യു, എൽദോ പി.മാത്യു, പി.സി. ജോൺസൺ, ഏബിൾ ഏലിയാസ്, ബേസിൽ പോൾ, ജേസിൽ പോൾ, ടി.സി.ഏലിയാസ് പീച്ചനിക്കാട് എന്നിവർ സംസാരിച്ചു. അങ്കമാലി ഭദ്രാസന ഡയറക്ടർ അഡ്വ. ജോബി മാത്യു, പെരുമ്പാവൂർ മേഖലാ ഡയറക്ടർ പി.സി. ജോൺസൺ, സെക്രട്ടറി ഏബിൾ ഏലിയാസ്, ജോയിന്റ് സെക്രട്ടറി ജിതിൻ വർഗീസ് എന്നിവരെ ആദരിച്ചു.