ടൈലറിംഗ് വർക്കേഴ്സ് ഫോറം സമ്മേളനം

Tuesday 26 May 2026 2:26 AM IST

കൊച്ചി: കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം (കെ.ടി.ഡബ്ളിയു.എഫ്) സംസ്ഥാന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട് അദ്ധ്യക്ഷനായി. കെ.സി.ബി.സി ലേബർ കമ്മിഷൻ സെക്രട്ടറി ഫാ. അരുൺ വലിയ താഴത്ത്, ചെയർമാൻ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തേൻ, വൈസ് ചെയർമാൻ ബിഷപ്പ് ജോസ് പൊരുന്നേടം, ടി.ജെ. വിനോദ് എം.എൽ.എ, രക്ഷാധികാരി ജോസഫ് ജൂഡ്, കെ.എൽ.എം പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ തുടങ്ങിയവർ സംസാരിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർപേഴ്സൺ എലിസബത്ത് അസീസി പ്രഭാഷണം നടത്തി. മികച്ച തയ്യൽ തൊഴിലാളികളെ ആദരിച്ചു.