15 മിനിട്ടിൽ കൊഴിച്ചിൽ മാറും, ഒരു മാസം കൊണ്ട് മുടി തഴച്ചുവളരും; ഈ എളുപ്പവഴി പരീക്ഷിച്ച് നോക്കൂ
പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലർക്കും ഈ പ്രശ്‌നം രൂക്ഷമാകാറുണ്ട്. ഇത് മാറാനായി പല തരത്തിലുള്ള വിലയേറിയ ട്രീറ്റ്‌മെന്റുകൾ പരീക്ഷിച്ചിട്ടും ഫലം കിട്ടാത്തവരാണ് പലരും. ഇത്തരക്കാർ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ മുടി നല്ല ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒരു പാക്ക് പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങളും തയ്യാറാക്കുന്ന വിധവും നോക്കാം.
ആവശ്യമായ സാധനങ്ങൾ
നീലയമരിപ്പൊടി - 1 ടേബിൾസ്‌പൂൺ
നെല്ലിക്കാപ്പൊടി - 1 ടേബിൾസ്‌പൂൺ
തൈര് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയുള്ള ഇരുമ്പ് പാത്രത്തിൽ നീലയമരിപ്പൊടിയും നെല്ലിക്കാപ്പൊടിയും എടുത്ത് യോജിപ്പിച്ച ശേഷം ആവശ്യത്തിനുള്ള അളവിൽ തൈര് കൂടിച്ചേർത്ത് യോജിപ്പിച്ച് ഹെയർ പാക്ക് രൂപത്തിലാക്കി അര മണിക്കൂർ അടച്ച് വയ്‌ക്കുക. ഇരുമ്പ് പാത്രം ഇല്ലാത്തവർ ഇരുമ്പ് ആണി ഈ പാക്കിനൊപ്പം ഇട്ട് അടച്ചുവച്ചാലും മതി.
ഉപയോഗിക്കേണ്ട വിധം
ശിരോചർമത്തിലും മുടിയിലും ആദ്യം എണ്ണ പുരട്ടുക. നിങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന എണ്ണയാണ് പുരട്ടേണ്ടത്. അത് 15 മിനിട്ട് മസാജ് ചെയ്‌ത് പിടിപ്പിച്ച ശേഷം നേരത്തേ തയ്യാറാക്കിവച്ച പാക്ക് പുരട്ടുക. 15 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. ആദ്യ ഉപയോഗത്തിൽ തന്നെ മുടികൊഴിച്ചിൽ നല്ല രീതിയിൽ കുറയുന്നത് നിങ്ങൾക്ക് കാണാം. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ പൂർണമായും ഇല്ലാതായി മുടി വളർച്ച കൂടുന്നതാണ്.